തേജസ്വിനി വായനശാല & ഗ്രന്ഥാലയത്തിന്റെ കോണ്‍ഫറന്‍സ് ഹാള്‍ ബഹുമാനപ്പെട്ട തൃക്കരിപ്പൂര്‍ എംഎല്‍എ ശ്രീ എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു

വായനശാല സെക്രട്ടറി സന്തോഷ് സ്വാഗതം പറഞ്ഞു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീ പിപി മുഹമ്മദ് റാഫി അവര്‍കള്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ അഖിലേഷ് പി, അനീഷ് ഇ, മുന്‍ കൗണ്‍സിലര്‍ പി മനോഹരന്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി ശ്രീ പി വേണുഗോപാലന്‍ മാസ്റ്റര്‍, നീലേശ്വരം മേഖലാ സമിതി കണ്‍വീനര്‍ ശ്രീ കെ കെ നാരായണന്‍ മാസ്റ്റര്‍, റെഡ് സ്റ്റാര്‍ക്ലബ്ബ് സെക്രട്ടറി ശ്രീ വി ജിതേഷ്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ചിത്രകാരന്‍ ഏറമ്പുറം മുഹമ്മദ് വരച്ച തേജസ്വിനി പുഴയുടെ ചിത്രം എംഎല്‍എക്ക് സ്‌നേഹോപഹാരമായി സമ്മാനിച്ചു. വേദിയില്‍ വായനശാല എക്‌സിക്യൂട്ടീവ് അംഗങ്ങളും വനിതാവേദി ഭാരവാഹികളും സന്നിഹിതരായി.
വായനശാല ഹാളിലേക്ക് ശ്രീ പി കെ മനോജ്, ബിജു പി കെ, ദിവാകരന്‍ എ, സുരേശന്‍ എന്നിവര്‍ സൗണ്ട് സിസ്റ്റം സമ്മാനിച്ചത് കുടുംബാംഗങ്ങളില്‍ നിന്ന് ഏറ്റുവാങ്ങി. പ്രസംഗ പീഠം RK ബില്‍ഡേഴ്‌സ് ഉടമകളായ രമേശന്‍ കടവത്ത്, രവി, രാജേഷ് എന്നിവര്‍ സമ്മാനിച്ചതും കുടുംബാംഗങ്ങളില്‍ നിന്നും ഏറ്റുവാങ്ങി. വായനശാല ഹാളിലേക്കുള്ള ഫാന്‍ സംഭാവന നല്‍കിയത്
ടി പ്രഭാകരന്‍, എം വി രാജീവന്‍, ഉദയകുമാര്‍ പാലായി, ജയന്‍ ഹരിഹര,Kv ശ്രീധരന്‍,ദാസന്‍ നീലേശ്വരം,സജീവന്‍ MV എന്നിവരാണ്.വായനശാല പ്രസിഡണ്ട് ടിവി രാമകൃഷ്ണന്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *