75 വയസ്സ് പൂര്‍ത്തിയായ കപ്പലോട്ടകാര്‍ക്ക്ഒരു ലക്ഷം രൂപയുടെ ക്ഷേമാശ്വാസം

2026 ജനുവരി ഒന്നിന് ശേഷം 75 പൂര്‍ത്തിയായവര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും

പാലക്കുന്ന്/കാസര്‍കോട് :ജോലിയില്‍ നിന്ന് വിരമിച്ച, 2026 ജനുവരി ഒന്നിന് ശേഷം 75 വയസ്സ് പൂര്‍ത്തിയായ മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ഒരു ലക്ഷം രൂപ വീതം ക്ഷേമാശ്വാസമായി ലഭിക്കും. മുംബൈ ആസ്ഥാനമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ കീഴിലുള്ള സിഫെയേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് സൊസൈറ്റിയില്‍ (എസ് ഡബ്ല്യൂ എഫ് എസ്) അംഗമായ കപ്പലോട്ട ജീവനക്കാര്‍ക്ക് ഈ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. സ്വയം സാക്ഷ്യപ്പെടുത്തിയ സി ഡി സി ബുക്കിന്റെ കോപ്പിയില്‍ , 50 വയസ്സിന് ശേഷം ചുരുങ്ങിയത് 6 മാസം കപ്പലില്‍ ജോലി ചെയ്തതിന്റെ തെളിവിനായി ആ പേജ് ഉണ്ടായിരിക്കണം.

തുടര്‍ വര്‍ഷങ്ങളില്‍ 75 പൂര്‍ത്തിയാകുന്ന മുറക്ക് ഈ സാമ്പത്തിക സഹായത്തിന് 12 മാസത്തിനകം അപേക്ഷ നല്‍കാം. ബാങ്ക് അക്കൗണ്ട് ബുക്കിന്റെ പേജ് കോപ്പിയും ഒപ്പം ക്രോസ് ചെയ്ത ചെക്ക് ലീഫും ഉണ്ടായിരിക്കണം. സൗജന്യ അപേക്ഷ ഫോറം കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ് ഓഫീസില്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. ആവശ്യക്കാര്‍ക്ക് . അപേക്ഷ ഫോറം പൂരിപ്പിച്ചു നല്‍കും. 10 മുതല്‍ 1മണി വരെയാണ് പ്രവര്‍ത്തി സമയം. ശനി, ഞായര്‍ അവധി.

7994020011, 9447692439.

മുംബൈ എസ് ഡബ്ല്യൂ എഫ് എസ് ഓഫിസ്സുമായി ഇ മെയിലില്‍ ബന്ധംപ്പെടാന്‍ :
swfs1966@gmail.com
ഫോണ്‍ :022 20826980.

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75 -ആം വാർഷികാഘോഷത്തിന്റെ ഭാഗമായി 2024 ജനുവരി 26 ന് 75 വയസ്സ്  പൂർത്തിയായ സൂപ്പർ സീനിയർ വിഭാഗത്തിൽ പെടുന്ന ജീവനക്കാർക്ക്   ആസാദിക്കാ അമൃത് മഹോത്സവ പദ്ധതിയിലൂടെ  25000 രൂപവീതം  വെൽഫയർ സൊസൈറ്റി മുഖേന  കഴിഞ്ഞ വർഷം  നൽകിയിരുന്നു. 2026 ജനുവരി ഒന്നിന് ശേഷം 75 വയസ്സ് പൂർത്തിയാകുന്നവർക്കാണ്  ഇപ്പോൾ നിലവിൽ വന്ന ഒരു ലക്ഷം രൂപ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക 

Leave a Reply

Your email address will not be published. Required fields are marked *