കുംബഡാജേ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് സ്‌നേഹ സംഗമം 2026 പരിപാടി കുംബഡാജേ കുടുംബാരോഗ്യ കേന്ദ്രത്തില്‍സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യശോദ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്ര റായ് ഗോസാഡ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നയന മുഖ്യാതിഥി ആയിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശങ്കരനാരായണ തന്ത്രി, ഹസ്സൈനാര്‍ ഫൈസി, ( കുമ്പടാജേ ജുമാ മസ്ജിദ് ),പ്രസീല ഡിസൂസ ( സൈന്റ്‌റ് ജോണ്‍ ഡി ബ്രിട്ടോ ചര്‍ച്ച് നാരംപാടി )എന്നിവര്‍ കിറ്റുകള്‍ വിതരണം ചെയ്തു.മെമ്പര്‍മാരായ മഹേഷ്,. അബ്ദുള്ള കുഞ്ഞി, മുഹമ്മദ് കുഞ്ഞി, നൂറുദ്ദീന്‍ ബലിഞ്ച,ഗീത, കൊറഖപ്പാ ബല്ലിഗ ബബിത രേഷ്മ, സൗഭാഗ്യ ലക്ഷ്മി, അയിഷാത് മാഷിത,സെക്രട്ടറി രാജേഷ്, രോഷ്‌നി, രഞ്ജുഷ, എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സയ്യിദ് ഹാമിദ് ഷുഹൈബ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.