ജില്ലയിലെ എസ് സി, എസ് ടി ഉന്നതികളിലെ കുട്ടികളുടെയും, യുവതീ-യുവാക്കളുടെയും, മുതിര്‍ന്നവരുടെയും വായന ശീലം വളര്‍ത്തുന്നതിനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ , ജില്ലാ പഞ്ചായത്ത്, ജില്ലാഭരണ കൂടം , സാക്ഷരത മിഷന്‍, എന്‍ എസ്സ് എസ്സ് , സന്നദ്ധ സംഘടനകള്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹകരണത്തോടെ ആരംഭിച്ച അക്ഷരോന്നതിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് 70 പുസ്തകങ്ങള്‍ സംഭാവന നല്‍കി.
പുസ്തകങ്ങള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ഇന്റെണല്‍ വിജിലന്‍സ് ഓഫീസര്‍ ടി.ടി.സുരേന്ദ്രന്‍ പുസ്തകങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും ഏറ്റുവാങ്ങി.
വിവിധ സ്വീകരണങ്ങളില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ച പുസ്തകങ്ങളാണ് അക്ഷരോന്നതിയിലേക്ക് സംഭാവന ചെയ്തത്.
ജില്ലാ പഞ്ചായത്ത് ജീവനക്കാരുടെ നേതൃത്വത്തില്‍ സ്വരൂപിച്ച പുസ്തകങ്ങളും ചടങ്ങില്‍ സംഭാവന നല്‍കി. ജില്ലാ പഞ്ചായത്ത് ചേംബറില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാര്‍ , ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജീവനക്കാര്‍, ആര്‍.ജി.എസ്സ്.എ ജില്ലാ പ്രോഗ്രാം മാനേജര്‍ , ആര്‍.ജി.എസ്സ്.എ കമ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പെര്‍ട്ട് എന്നിവര്‍ പങ്കെടുത്തു.