കാസര്‍കോട് : വിശുദ്ധ റമളാനിനെ ആത്മീയമായ ഒരുക്കങ്ങളോടെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഫെബ്രുവരി 15 ഞായറാഴ്ച രാത്രി സംഘടിപ്പിക്കുന്ന ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരത്തിന്റെ റമളാന്‍ മുന്നൊരുക്ക പ്രഭാഷണത്തിന്റെ പോസ്റ്റര്‍ പ്രകാശനം അഷറഫ് ഹാജി ബീരിച്ചേരി നിര്‍വഹിച്ചു.
ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. കെ.പി.പി സലാഹുദ്ദീന്‍ മാസ്റ്റര്‍, സഹീദ് സി, സഹീദ് വലിയപറമ്പ്, നിസാമുദ്ദീന്‍ എം.ടി, ഷാഫി ടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഫോട്ടോ: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ മുന്നൊരുക്ക പ്രഭാഷണത്തിന്റെ പോസ്റ്റര്‍ അഷറഫ് ഹാജി ബീരിച്ചേരി പ്രകാശനം ചെയ്യുന്നു.