രാജപുരം: അട്ടേങ്ങാനം ബേളൂര്‍ മഹാശിവക്ഷേത്രത്തില്‍ ഫെബ്രുവരി 6 മുതല്‍ നടന്നു വരുന്ന ധ്വജപ്രതിഷ്ഠ, ദ്രവ്യകലശ ശിവരാത്രി ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഇരിവന്‍ ഐ കെ കൃഷ്ണദാസ് വഴുന്നോരുടെ കാര്‍മ്മികത്വത്തില്‍ ധ്വജപ്രതിഷ്ഠ കെട്ടിയേറ്റവും, തുടര്‍ന്ന് കെടാവിളക്ക് സമര്‍പ്പണവും നടന്നു. വൈകുന്നേരം 7.30 ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, മേളം .9 മണിക്ക് സാമൂഹ്യ സംഗീത നാടകം കല്യാണം.

നാളെ രാവിലെ സോപാന സംഗീതം ഉച്ചയ്ക്ക് മാഹാ പൂജ, വൈകുന്നേരം 6 മണിക്ക് ദീപാരാധന, തായമ്പക ,അത്താഴപൂജ ശ്രീ ഭൂതബലി എഴുന്നള്ളത്ത് മേളം ,9 മണിക്ക് കൈ കൊട്ടിക്കളി, ഫ്യൂഷന്‍ തിരുവാതിര തുടര്‍ന്ന് കലാസന്ധ്യ.
13 ന് രാവിലെ നാമ സങ്കിര്‍ത്തനം,
ഉച്ചയ്ക്ക് മഹാപൂജ, വൈകുന്നേരം 6മണിക്ക് ഇരട്ട തായമ്പക,
7.30 ന് അത്താഴപൂജ , ശ്രീഭൂതബലി എഴുന്നള്ളത്ത്, പഞ്ചവാദ്യ സേവ, മേളം അരയാല്‍ ത്തറയിലേക്ക് എഴുന്നള്ളിച്ച് പൂജ, വസന്തമണ്ഡപത്തിന്‍ വെച്ച് പൂജ തുടര്‍ന്ന്‌നൃത്തോത്സവം .
14 ന് രാവിലെ 6 മണി മുതല്‍ ഗണപതിഹോമം, ത്രികാല പൂജ , ശ്രീ ഭൂതബലി എഴുന്ന ള്ളത്ത് 11 മണിക്ക് ജപലഹരി ഭജനാമൃതം ,മഹാപൂജ വൈകുന്നേരം 5 മണിക്ക് ശ്രീഭൂതബലി പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത് അട്ടേങ്ങാനം – ചെന്തളം, ഒടയംചാല്‍ ശ്രീ അയ്യപ്പ ഭജനമന്ദിരത്തില്‍ പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെഴുന്നളളത്ത് നഗര പ്രദക്ഷിണം, വാദ്യ മേളങ്ങള്‍ താലപ്പൊലി, ഒടയംചാല്‍ ചക്കിട്ടടുക്കം, അയ്യപ്പഭജനമന്ദിരങ്ങള്‍ പാല്‍ക്കുളം ദേവി ക്ഷേത്ര ഭണ്ഡാരപരിസരം ബേളൂര്‍ ശ്രീ ക്ഷേത്രപാലക ക്ഷേത്രം എന്നിവിടങ്ങളില്‍ എതിരേറ്റ് വിശേഷാല്‍ പൂജ,
10 മണിക്ക് കോല്‍ക്കളി .
15 ന് മഹാശിവരാത്രി രാവിലെ 11 മണിക്ക് സംഗീത കച്ചേരി,12 മണിക്ക് മഹാപൂജ പ്രസാദ വിതരണം, വൈകുന്നോം 5 മണിക്ക് ആറാട്ട് ബലി , ആറാട്ട് എഴുന്ന ള്ളത്ത് ,ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത് 9.30 ന് വസന്ത മണ്ഡപത്തില്‍ വെച്ച് പൂജ തുടര്‍ന്ന് നൃത്തോത്സവം,