തല്ലാണി തെയ്യംകെട്ട് :കന്നികലവറയ്ക്കുള്ള ഓലകള്‍ മെടഞ്ഞു

പാലക്കുന്ന്: ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിനുള്ള കന്നികലവറ, അണിയറ, പന്തല്‍ എന്നിവ പണിയാന്‍ ആവശ്യമായ നൂറ് കണക്കിന് ഓലകള്‍ മെടഞ്ഞൊരുക്കി. ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാതൃസമിതി പ്രവര്‍ത്തകരും വാല്യക്കാരും ചേര്‍ന്നാണ് ഓലകള്‍ മെടഞ്ഞു നല്‍കിയത്. ചെയര്‍മാന്‍ സി. എച്ച്. നാരായണന്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി രാജന്‍ മലാംകുന്ന്, അപ്പകുഞ്ഞി കീക്കാനം, പി. ബി. കുഞ്ഞിരാമന്‍, നാരായണന്‍ കടപ്പുറം, പി.വി. രവീന്ദ്രന്‍, ബാബു ആലിങ്കാല്‍, ലതാ ഗംഗാധരന്‍ ജയശ്രീ ശ്രീധരന്‍, താരാമോഹനന്‍, ആശാ കണ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏപ്രില്‍16ന് കലവറ നിറയ്ക്കും. 17 മുതല്‍ 19 വരെയാണ് ഇവിടെ തെയ്യംകെട്ട് ഉത്സവം.മുന്നോടിയായി മാര്‍ച്ച് 21ന് കൂവം അളക്കും.

Leave a Reply

Your email address will not be published. Required fields are marked *