കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് വനിതാ ഡോക്ടറുടെ നാലേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയെ പോലീസ് പിടികൂടി. തമിഴ്നാട് മധുര സ്വദേശി സതീഷ്‌കുമാറാണ് (19) എളമക്കര പോലീസിന്റെ പിടിയിലായത്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ മൂന്നാറില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്.
ഡിസംബര്‍ 23-നായിരുന്നു കേസിനാസ്പദമായ സംഭവം. ഇടപ്പള്ളിയിലെ സ്വകാര്യ ഹോട്ടലില്‍ താമസിച്ചിരുന്ന ആലപ്പുഴ സ്വദേശി ഡോ. ഷഹാനയുടെ മുറിയിലാണ് മോഷണം നടന്നത്. ഡോക്ടര്‍ മുറി പൂട്ടാതെ പുറത്തുപോയ തക്കം നോക്കിയ പ്രതി, അകത്തുകയറി വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് സാധനങ്ങളും കൈക്കലാക്കുകയായിരുന്നു. മോഷണത്തിന് ശേഷം പ്രതി ഓട്ടോയില്‍ കയറി ചക്കരപ്പറമ്പിലെ ആക്രിക്കടയില്‍ പോയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല.
തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ നിന്ന് ലഭിച്ച വിരലടയാളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണ്ണായകമായത്. വിരലടയാളം ഒത്തുനോക്കിയതോടെ പ്രതിയെ തിരിച്ചറിയുകയും മൂന്നാറിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടുകയുമായിരുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ വെറും അയ്യായിരം രൂപയ്ക്കാണ് താന്‍ വിറ്റതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി