നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സെക്ടര്‍ ഓഫീസര്‍മാര്‍ക്കും സെക്ടറല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും പരിശീലന ക്ലാസുകള്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മാരായ പി. സജിത്ത് കുമാര്‍, എല്‍.കെ സുബൈര്‍, എം. വത്സന്‍, മധു കരിമ്പില്‍ എന്നിവര്‍ ക്ലാസെടുത്തു. ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ ലിപു എസ് ലോറന്‍സ് സംസാരിച്ചു.