കരിപ്പോടി എ.എല്‍.പി.സ്‌കൂള്‍ ശതാബ്ദി ആഘോഷ നിറവില്‍ സംഘാടക സമിതിയായി

പാലക്കുന്ന്: ഒരു നൂറ്റാണ്ട് കാലം മുന്‍പ് കരിപ്പോടി എന്ന കൊച്ചു ഗ്രാമത്തില്‍ പ്രൈമറി വിദ്യാഭ്യാസത്തിന് ഏക ആശ്രയമായിരുന്ന കരിപ്പോടി എ.എല്‍.പി.സ്‌കൂള്‍ ശതാബ്ദി ആഘോഷ നിറവില്‍. ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ക്കായുള്ള കമ്മിറ്റി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. കാല്‍ നൂറ്റാണ്ട് കാലം അധ്യാപികയായി സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ബേബി സജിനി ടീച്ചര്‍ക്ക് യാത്രയപ്പ് നല്‍കും. ഉദയമംഗലം സുകുമാരന്റെ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി. ആശ, വാര്‍ഡ് അംഗം ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീര്‍ പാക്യാര, പാലക്കുന്ന് കഴകം ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് കെ.വി അപ്പു, ട്രഷറര്‍ പി. വി. ചിത്രഭാനു, ജയാനന്ദന്‍, മുഹമ്മദ് സലീം, സി.കെ.ശശി, ബി.ടി.ജയറാം, എ. ബാലകൃഷ്ണന്‍, കല്യാണി, വീരേന്ദ്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: ഉദയമംഗലം സുകുമാരന്‍ (ചെയ.), അഡ്വ. വിദ്യാധരന്‍, , വി. ആര്‍. ഗംഗാധരന്‍, കെ ജി മാധവന്‍, ജഗദീഷ് ആറാട്ട്കടവ് (വൈ.ചെയ.), ശശി ആറാട്ടുകടവ് (ജ. കണ്‍), ഹാരിസ് ആറാട്ട്കടവ്, ശശി കട്ടയില്‍, കസ്തൂരി ബാലന്‍ (ജോ.സെക്ര), പി.വി.രഞ്ജിത്ത്(ട്രഷ.).

Leave a Reply

Your email address will not be published. Required fields are marked *