പാലക്കുന്ന് : പാലക്കുന്ന് കഴകം ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിനുള്ള കന്നിക്കലവറയ്ക്ക് സ്ഥാന നിര്‍ണായവും കുറ്റിയടിക്കലും നടന്നു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ആചാര സ്ഥാനികരായ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, രവീന്ദ്രന്‍ കാരണവര്‍, രവീന്ദ്രന്‍ കളക്കാരന്‍, അശോകന്‍ നാലിട്ടുകാരന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കെ. രഞ്ജിത്ത് ആചാരി
യാണ് സ്ഥാന നിര്‍ണയം നടത്തി കുറ്റിയടിച്ചത്. ആഘോഷ കമ്മിറ്റി, ക്ഷേത്ര ഭരണസമിതി, തറവാട് കമ്മിറ്റി, പ്രാദേശിക സമിതി, മാതൃസമിതി ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.