പാലക്കുന്ന്: കാസര്‍കോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റിവ് ഹൗസിംഗ് സൊസൈറ്റിയുടെ നവീകരിച്ച പാലക്കുന്ന് ശാഖയുടെ ഓഫീസ് പാലക്കുന്ന് ടെംപിള്‍ റോഡ് സിഒസി കെട്ടിടത്തില്‍ കാസര്‍കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭവന വായ്പ രംഗത്ത് 40 വര്‍ഷമായി നീലേശ്വരം ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സൊസൈറ്റിയുടെ പ്രഥമ ശാഖ 2016 മുതല്‍ പാലക്കുന്ന് പള്ളത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.പ്രസിഡന്റ് മഡിയന്‍ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഹൊസ്ദുര്‍ഗ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ പി ലോഹിതാക്ഷന്‍ സ്ട്രാങ്ങ് റൂം ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് ഷിയാസ് ആദ്യ നിക്ഷേപം സ്വീകരിച്ചു. ഹൗസ്ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. വി. സുധാകരന്‍, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. വി. ഭക്തവത്സലന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീധരന്‍ വയലില്‍, മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.എം. ഷെരീഫ് കാപ്പില്‍, കെസിഇഎഫ് ജില്ലാ പ്രസിഡന്റ് സി. ജയന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം-പാലക്കുന്ന് യൂണിറ്റ് പ്രസിഡന്റ് എം.എസ്. ജംഷീദ്, സംഘം വൈസ് പ്രസിഡന്റ് ടി. വി. കുഞ്ഞിരാമന്‍ സെക്രട്ടറി കെ. കെ. പ്രശാന്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.