കൊപ്പല്‍ തറവാട്ടില്‍ കുടുംബ സംഗമം നടത്തി

പാലക്കുന്ന്: പടിഞ്ഞാര്‍ കൊപ്പല്‍ വീട് വയനാട്ടു കുലവന്‍ തറവാട്ടില്‍ നടന്ന കുടുംബ സംഗമം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രസ്ഥാനികന്‍ അശോകന്‍ നാലിട്ടുകാരന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.എം ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. ‘ഇന്നത്തെ കുടുംബ ബന്ധങ്ങള്‍’ എന്ന വിഷയത്തെ കുറിച്ച് ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ ക്ലാസെടുത്തു. കൊപ്പല്‍ ചന്ദ്രശേഖരന്‍ ആധ്യാത്മിക പ്രഭാഷണം നടത്തി.75 വയസ് പിന്നിട്ട തറവാട്ടംഗങ്ങളെ ആദരിച്ചു. ശ്രീധരന്‍ പള്ളം, ഡോ:നാരായണന്‍ പള്ളിക്കാപ്പില്‍ കൊപ്പല്‍ പ്രഭാകരന്‍ ,കുഞ്ഞിരാമന്‍ ചുള്ളി, പ്രാദേശിക സമിതി പ്രസിഡണ്ട് വിനോദ് കൊപ്പല്‍, സെക്രട്ടറി സുകുമാരന്‍, കെ.വി രാജഗോപാലന്‍, ഗംഗാധരന്‍ പള്ളം, വാസന്തി കോതാറമ്പത്ത്, എന്‍ .കെ സുരേഷ്, എന്നിവര്‍ പ്രസംഗിച്ചു. മാതൃസമിതി അംഗങ്ങളുടെയും കുട്ടികളുടേയും കലാപരിപാടികളും ഉണ്ടായിരുന്നു.
ഭാരവാഹികള്‍ :എം അപ്പക്കുഞ്ഞി കൂവ ത്തൊട്ടി ( പ്രസിഡണ്ട്) ശ്രീധരന്‍ പള്ളം (ജന:സെക്രട്ടറി) എന്‍ കെ സന്തോഷ് കുമാര്‍ (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *