കേരള വനം -വന്യജീവി വകുപ്പിന്റെയും റാണിപുരം വനസംരക്ഷണ സമിതിയും നേതൃത്വത്തില്‍ ലോക ടൂറിസം ദിനമായ നാളെ 3 മണിക്ക് റാണിപുരത്ത് ഇക്കോ ടൂറിസം വികസന സെമിനാര്‍ സംഘടിപ്പിക്കും

രാജപുരം:കേരള വനം -വന്യജീവി വകുപ്പിന്റെയും റാണിപുരം വനസംരക്ഷണ സമിതിയും നേതൃത്വത്തില്‍ ലോക ടൂറിസം ദിനമായ നാളെ 3 മണിക്ക് റാണിപുരത്ത് വച്ച് ഇക്കോ ടൂറിസം വികസന സെമിനാര്‍ സംഘടിപ്പിക്കും. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിക്കും.പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ ജെ ജെയിംസ് മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ സെമിനാറില്‍ റാണിപുരംഇക്കോ ടൂറിസം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയം അവതരിപ്പിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ബി സരേഷ് , പനത്തടി പഞ്ചായത്തംഗം എം ഷിബു , പനത്തടി സെക്ഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) എം പി രാജു , സമിതി സെക്രട്ടറി എ കെ ശിഹാബുദ്ദീന്‍, വൈസ് പ്രസിഡന്റ് ഷിബി ജോയി, ട്രഷറര്‍ എം കെ സുരേഷ് എന്നിവര്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *