കെ പി കുഞ്ഞിക്കണ്ണന്റെ ചരമദിനത്തോടനുബന്ധിച്ച് പനത്തടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി

രാജപുരം: കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ എം എല്‍ എ യും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന കെ പി കുഞ്ഞിക്കണ്ണന്റെ ചരമദിനത്തോടനുബന്ധിച്ച് പനത്തടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ബളാംതോടില്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി.കോണ്‍ഗ്രസ് ബളാല്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ ജെ ജെയിംസ്, ജോണി തോലം പുഴ , സുപ്രിയ അജിത്ത്, എ കെ ദിവാകരന്‍ , മധുസൂദനന്‍ റാണിപുരം, എന്‍ വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *