ബളാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.പി കുഞ്ഞിക്കണ്ണന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു

വെള്ളരിക്കുണ്ട്: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി. ജില്ലാ കോണ്‍ഗ്രാസ് കമ്മിറ്റി പ്രസിഡന്റ്, കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് മെമ്പര്‍ കേരഫെഡ് ചെയര്‍മാന്‍. എന്നിനിലകളില്‍ പ്രവര്‍ത്തിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കെട്ടിപടുത്തുയര്‍ത്തിയ മാര്‍ഗ്ഗദര്‍ശിയായ നേതാവ് യശ:ശരീരനായ മുന്‍ എംഎല്‍എ കെപി കുഞ്ഞിക്കണ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം ബളാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ടില്‍ ആചാരിച്ചു.

മണ്ഡലം പ്രസിഡന്റ് സിബിച്ചന്‍ പുളിങ്കാല അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗം കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ ലത, എന്‍ ഡി വിന്‍സെന്റ്, ഷോബി ജോസഫ്, ബാബു കോഹിനൂര്‍, വി മാധവന്‍ നായര്‍, ഷാജന്‍ ജോസഫ്, ബിനു കുഴിപ്പള്ളി,ടി മനോഹരന്‍ മാസ്റ്റര്‍, ഷാജി മാണിശേരി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *