പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര ത്തില്‍ മകരമാസ കലംകനിപ്പ് മഹാ നിവേദ്യത്തിന് തുടക്കമായി. ഭണ്ഡാര വീട്ടില്‍ നിന്നുള്ള പണ്ടാരക്കലമാണ് ആദ്യം ക്ഷേത്രത്തിലെത്തിയത്. തുടര്‍ന്ന് കഴക പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വാദ്യമേള ഘോഷങ്ങളോടെ നിവേദ്യ വിഭവങ്ങള്‍ നിറച്ച കലങ്ങുളമായി ഭക്തര്‍ സമര്‍പ്പണം നടത്തി. ശനിയാഴ്ച രാവിലെ അനുബന്ധ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പ്രസാദം നിറച്ച കലങ്ങള്‍ തിരിച്ചു നല്‍കും.