കാഞ്ഞങ്ങാട് :വായനക്കാരുടെ കൂട്ടായ്മയായ കഥാവസന്തത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ കഥാചര്‍ച്ചയും സ്‌നേഹ സംഗമവും സംഘടിപ്പിക്കും. കഥാവസന്തത്തിന്റെ 200-ാം ലക്കത്തില്‍ അംബികാസുതന്‍ മാങ്ങാടിന്റെ ‘സുറുമി’ എന്ന കഥ ചര്‍ച്ചചെയ്യും. കഥാകൃത്ത് കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യും.
ഡോ. സജയ് കെ വി മുഖ്യപ്രഭാഷണം നടത്തും. ചെറുകഥാകൃത്ത് പി കെ പാറക്കടവ് മുഖ്യാതിഥിയാകും. 2025ലെ ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് ഇ പി രാജഗോപാലനെ അനുമോദിക്കും. വല്‍സന്‍ അഞ്ചാംപീടിക, ദിവാകരന്‍ വിഷ്ണുമംഗലം, പി വി ഷാജികുമാര്‍, മജീദ് സെയ്ദ്, സീതാദേവി കരിയാട്ട് എന്നിവര്‍ സംസാരിക്കും.