പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് ജില്ല ഇലക്ഷന്‍ വിഭാഗം ജില്ലാ കളക്ടറേറ്റ്, ജില്ലയിലെ ആര്‍ ഡി ഒ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഇ വി എം ഡെമോണ്‍സ്ട്രേഷന്‍ സെന്ററുകള്‍ ആരംഭിച്ചു. ഇ.വി.എം ഡെമോണ്‍സ്ട്രേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഇ.വി.എമ്മില്‍ വോട്ട് ചെയ്ത് നിര്‍വഹിച്ചു.പരിപാടിയില്‍ എ ഡി എം പി അഖില്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ എ.എന്‍ ഗോപകുമാര്‍, ലിപു.എസ് ലോറന്‍സ്, വി.പി രഘു മണി, എച്ച്.എസ്.വി സതീഷ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ടുമാരായ എ.രാജീവന്‍, ഗണേഷ് ഷേണായ് ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍, കളക്ടറേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ഡെമോണ്‍സ്ട്രേഷന്‍ സെന്റര്‍ ആര്‍.ഡി .ഒ കെ.ബാലഗോപാലന്‍, കാസര്‍കോട് റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ഡെമോണ്‍സ്ട്രേഷന്‍ സെന്റര്‍ ആര്‍.ഡി.ഒ ബിനു ജോസഫ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.