രാജപുരം തിരുക്കുടുംബ ഫൊറോന കുടിയേറ്റ തിരുനാള്‍ 6ന് ആരംഭിക്കും

രാജപുരം: രാജപുരം തിരുക്കുടുംബ ഫൊറോന കുടിയേറ്റ തിരുനാള്‍ 6ന് ആരംഭിക്കും. വൈകിട്ട് 5ന് വികാരി ഫാ.ജോസഫ് അരിച്ചിറകൊടിയേറ്റും, 5.30ന് രാജപുരം ഫൊ റോനയിലെ വികാരിമാരുടെ മികത്വത്തില്‍ കുര്‍ബാന. 7ന് രാവിലെ 6.30ന് കുര്‍ബാന, സെമി ത്തേരി സന്ദര്‍ശനം- ഫാ.സിനോജ് കാരുപ്ലാക്കില്‍ കാര്‍മികത്വം വഹിക്കും.

വൈകിട്ട് 5.30ന് വണ്ണാത്തിക്കാനം കുരിശുപള്ളിയില്‍ വാദ്യമേള ങ്ങള്‍, 6.30ന് ലദീഞ്ഞ്. ഫാ.ജോര്‍ജ് കുടുന്തയില്‍ കാര്‍മികത്വം വഹിക്കും. 6.45ന് തിരുക്കുടുംബ ത്തിനു വരവേല്‍പ്. ഫാ.ഷിജോ കുഴിപ്പള്ളില്‍ കാര്‍മികത്വം വഹിക്കും. 8.45ന് കോട്ടയം അതിരൂ പത വികാരി ജനറല്‍ ഫാ.തോമ സ് ആനിമൂട്ടില്‍ തിരുനാള്‍ സന്ദേശം നല്‍കും. 9ന് കുര്‍ബാനയുടെ ആശീര്‍വാദം. ഫാ.റോജി മുക ളേല്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കപ്ലോന്‍ വാഴ്ച. 8ന് രാവിലെ 7ന് കുര്‍ബാന. ഫാ.ഓനായി മണക്കുന്നേല്‍ കാര്‍മികത്വം വഹിക്കും.

10ന് തിരുനാള്‍ റാസ. മുഖ്യ കാര്‍മികന്‍ ഫാ.ജയിംസ് കൊ ങ്ങാനയില്‍. ഫാ.ജോയി ഊന്നുകല്ലേല്‍, ഫാ.ജോയല്‍ മുകളേല്‍, ഫാ.സണ്ണി ഉപ്പന്‍, ഫാ.ബിബിന്‍ വെള്ളാരംകല്ലില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. ഫാ .ഏബ്രഹാം കണ്ടത്തില്‍ കുടിലില്‍ തിരുനാള്‍ സന്ദേശം നല്‍കും. 12.30ന് തിരുനാള്‍ പ്രദക്ഷിണം. ഫാ.ആല്‍ബിന്‍ പുത്തന്‍പറ മ്പില്‍. തുടര്‍ന്ന് ആശീര്‍വാദം. ഫാ.ജോമോന്‍ കുന്നക്കാട്ട് തടത്തില്‍ കാര്‍മികത്വം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *