അട്ടേങ്ങാനം ബേളൂര്‍ മഹാശിവക്ഷേത്രം ധ്വജപ്രതിഷ്ഠ, ദ്രവ്യകലശ, ശിവരാത്രി ആറാട്ട് മഹോത്സവം ഫെബ്രുവരി 6 മുതല്‍ 15 വരെ

രാജപുരം: അട്ടേങ്ങാനം ബേളൂര്‍ മഹാശിവക്ഷേത്രം ധ്വജപ്രതിഷ്ഠ, ദ്രവ്യകലശ ശിവരാത്രി ആറാട്ട് മഹോത്സവം ഫെബ്രുവരി 6 മുതല്‍ 15 വരെയും 19, 20 തിയ്യതികളില്‍ തെയ്യം കളിയാട്ടവും നടക്കും. ക്ഷേത്രം തന്ത്രി ഇരവില്‍ കേശവന്‍ വാഴുന്നോര്‍ മുഖ്യകാര്‍മികത്വം വഹിക്കുമെന്ന് ഭാരവാഹികളറിയിച്ചു. 6 ന് രാവിലെ 7.23 ന് കലവറ നിറയ്ക്കല്‍, വൈകുന്നേരം 5 മണിക്ക് തന്ത്രികള്‍ക്ക് വരവേല്‍പ്പ്, തുടര്‍ന്ന് പൂജാദി കര്‍മ്മങ്ങള്‍.
7 ന് രാവിലെ 5 മണി മുതല്‍ പൂജാദികര്‍മ്മങ്ങള്‍, 11 മണിക്ക് സമൂഹ സഹസ്രനാമാര്‍ച്ചന, ഉച്ചയ്ക്ക് മഹാപൂജ, വൈകുന്നേരം 6.30 ന് സര്‍വ്വൈശ്വര വിളക്ക് പൂജ. രാത്രി 8 മണി മുതല്‍ ഫ്യൂഷന്‍ ഡാന്‍സ്, കൈകൊട്ടിക്കളി, തിരുവാതിര.
8 ന് രാവിലെ 11 മണിക്ക് ഭക്തി ഗാനാര്‍ച്ചന ഉച്ചയ്ക്ക് മഹാപൂജ, രാത്രി 8 മണിക്ക് കൈ കൊട്ടിക്കളി, ഫ്യൂഷന്‍ തിരുവാതിര.
9 ന് രാവിലെ 11 ന് ഭക്തിഗാനാര്‍ച്ചന, ഉച്ചയ്ക്ക് മഹാപൂജ, വൈകിട്ട് 6 മണിക്ക് പുജാദികര്‍മ്മങ്ങള്‍, 8 മണിക്ക് തിരുവാതിര, കൈകൊട്ടിക്കളി, ഭരതനാട്യം കൃഷ്ണവര്‍ണ്ണം, തുടര്‍ന്ന് നൃത്ത സന്ധ്യ.
10 ന് രാവിലെ 5 മണി മുതല്‍ പൂജാദി കര്‍മ്മങ്ങള്‍. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ, വൈകുന്നേരം 5 മണി മുതല്‍ വിവിധ പൂജാദി കര്‍മ്മങ്ങള്‍ രാത്രി 7.30 ന് അത്താഴപൂജ 11 ന് രാവിലെ 4 മണി മുതല്‍ വിവിധപൂജാദികര്‍മ്മങ്ങള്‍ 8.45 ന് ധ്വജ പ്രതിഷ്ഠ കൊടിയേറ്റം, തുടര്‍ന്ന് പൂജാദികര്‍മ്മങ്ങള്‍, കെടാവിളക്ക് സമര്‍പ്പണം. 11 മണിക്ക് ആനന്ദഗീതം ഭജന്‍സ്, ഉച്ചയ്ക്ക് മഹാപൂജ, വൈകുന്നേരം 7.30 ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, മേളം 9 മണിക്ക് സാമൂഹ്യ സംഗീത നാടകം കല്യാണം.


12 ന് രാവിലെ സോപാന സംഗീതം ഉച്ചയ്ക്ക് മാഹാ പൂജ, വൈകുന്നേരം 6 മണിക്ക് ദീപാരാധന, തായമ്പക ,അത്താഴപൂജ ശ്രീ ഭൂതബലി എഴുന്നള്ളത്ത് മേളം ,9 മണിക്ക് കൈ കൊട്ടിക്കളി, ഫ്യൂഷന്‍ തിരുവാതിര തുടര്‍ന്ന് കലാസന്ധ്യ.
13 ന് രാവിലെ നാമ സങ്കിര്‍ത്തനം, ഉച്ചയ്ക്ക് മഹാപൂജ, വൈകുന്നേരം 6മണിക്ക് ഇരട്ട തായമ്പക, 7.30 ന് അത്താഴപൂജ , ശ്രീഭൂതബലി എഴുന്നള്ളത്ത്, പഞ്ചവാദ്യ സേവ, മേളം അരയാല്‍ ത്തറയിലേക്ക് എഴുന്നള്ളിച്ച് പൂജ, വസന്തമണ്ഡപത്തിന്‍ വെച്ച് പൂജ തുടര്‍ന്ന് നൃത്തോത്സവം .

14 ന് രാവിലെ 6 മണി മുതല്‍ ഗണപതിഹോമം, ത്രികാല പൂജ , ശ്രീ ഭൂതബലി എഴുന്ന ള്ളത്ത് 11 മണിക്ക് ജപലഹരി ഭജനാമൃതം ,മഹാപൂജ വൈകുന്നേരം 5 മണിക്ക് ശ്രീഭൂതബലി പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത് അട്ടേങ്ങാനം – ചെന്തളം, ഒടയംചാല്‍ ശ്രീ അയ്യപ്പ ഭജനമന്ദിരത്തില്‍ പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെഴുന്നളളത്ത് നഗര പ്രദക്ഷിണം, വാദ്യ മേളങ്ങള്‍ താലപ്പൊലി, ഒടയംചാല്‍ ചക്കിട്ടടുക്കം, അയ്യപ്പഭജനമന്ദിരങ്ങള്‍ പാല്‍ക്കുളം ദേവി ക്ഷേത്ര ഭണ്ഡാരപരിസരം ബേളൂര്‍ ശ്രീ ക്ഷേത്രപാലക ക്ഷേത്രം എന്നിവിടങ്ങളില്‍ എതിരേറ്റ് വിശേഷാല്‍ പൂജ, 10 മണിക്ക് കോല്‍ക്കളി .
15 ന് മഹാശിവരാത്രി രാവിലെ 11 മണിക്ക് സംഗീത കച്ചേരി,12 മണിക്ക് മഹാപൂജ പ്രസാദ വിതരണം, വൈകുന്നോം 5 മണിക്ക് ആറാട്ട് ബലി , ആറാട്ട് എഴുന്ന ള്ളത്ത് ,ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത് 9.30 ന് വസന്ത മണ്ഡപത്തില്‍ വെച്ച് പൂജ തുടര്‍ന്ന് നൃത്തോത്സവം, രാത്രി 11.30 ന് കൊടിയിറക്കം

19 ന് രാത്രി 8 ന് തെയ്യങ്ങളുടെ തുടങ്ങല്‍. 11 മണിക്ക് പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട് 20 ന് രാവിലെ ചാമുണ്ഡി അമ്മയുടെ പുറപ്പാട്, 11 മണിക്ക് വിഷ്ണു മൂര്‍ത്തിയുടെ പുറപ്പാട്, എല്ലാ ദിവസവും അനപ്രസാദം ഉണ്ടായിരിക്കുമെന്നും ഭരവാഹികളായ കെ. തമ്പാന്‍ നായര്‍, എം.കെ.ഭാസ്‌കരന്‍, പി.ഗോപി, കെ. ബാലകൃഷ്ണന്‍, എം. സത്യനാഥന്‍, പി. അശോകന്‍, സുമാ രഘു, സാവിത്രി തമ്പാന്‍ എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *