കേരള വനം -വന്യജീവി വകുപ്പിന്റെയും റാണിപുരം വനസംരക്ഷണ സമിതിയുടെയുംനേതൃത്വത്തില്‍ ലോക ടൂറിസം ദിനാചരണവും ഇക്കോ ടൂറിസം വികസന സെമിനാറും നടത്തി

രാജപുരം: കേരള വനം -വന്യജീവി വകുപ്പിന്റെയും റാണിപുരം വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ ലോക ടൂറിസം ദിനാചരണവും ഇക്കോ ടൂറിസം വികസന സെമിനാറും റാണിപുരത്ത് വച്ച് നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു.

കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ റാണിപുരം ഇക്കോ ടൂറിസം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയം അവതരിപ്പിച്ചു. പനത്തടി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ ജെ ജെയിംസ്, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ബി സുരേഷ്, പനത്തടി സെക്ഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) എം പി രാജു, സമിതി സെക്രട്ടറി എ കെ ശിഹാബുദ്ദീന്‍, ട്രഷറര്‍ എം കെ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *