തെയ്യം കലാകാരന്‍ കോട്ടക്കുന്നിലെ കൊട്ടന്‍ വലിയ ചിങ്കം അന്തരിച്ചു

രാജപുരം: കഴിഞ്ഞ 46 വര്‍ഷത്തിലധികമായി കാവുകളിലും തറവാട് ദേവസ്ഥാനങ്ങളിലും കെട്ടിയാടുന്ന തെയ്യങ്ങളുടെ കോലധാരിയായി അവതരിച്ച് ചക്കിട്ടടുക്കം തറവാട്ടില്‍ മുണ്ടോട്ട് ചാമുണ്ഡി തെയ്യം തുടര്‍ച്ചയായി കെട്ടിയാടി നീലേശ്വരം കോവിലകത്തിന്റെ പട്ടും വളയും വാങ്ങി വലിയ ചിങ്കം എന്ന സ്ഥാനം ലഭിച്ച തെയ്യം കലാകാരന്‍ കോട്ടക്കുന്നിലെ കൊട്ടന്‍ വലിയ ചിങ്കം(72 )അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍ : സ്വപ്ന,കുഞ്ഞി കൃഷ്ണന്‍, മഞ്ജു. മരുമക്കള്‍: രോഹിണി, സന്തോഷ്.

Leave a Reply

Your email address will not be published. Required fields are marked *