കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കാളിയാട്ടം: ഉദുമയില്‍ നിന്ന് കരിപ്പോടി ക്ഷേത്രത്തിലേക്ക് കൂട്ടയോട്ടം നടത്തി

പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ പ്രചരണാര്‍ഥം ജില്ലാതല കൂട്ടയോട്ട മത്സരം നടത്തി. ഉദുമ സംസ്ഥാന പാതയോരത്ത് ബേക്കല്‍ പോലിസ് എസ് എച്ച് ഒ റോഷിത് ഉണ്ണികൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ബാലകൃഷ്ണന്‍ ബാര അധ്യക്ഷനായി. ക്ഷേത്ര ഭരണ സമിതി, ആഘോഷ കമ്മിറ്റി, വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, പോലിസ് സബ് ഇന്‍സ്പെക്ടര്‍ പ്രിന്‍സ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദുമ, പാലക്കുന്ന് തൃക്കണ്ണാട്, മലാംകുന്ന്, മുദിയക്കാല്‍, കോട്ടപ്പാറ, ആറാട്ടുകടവ്, കണിയാമ്പാടി, തിരുവക്കോളി വഴി 11.5 കിലോമീറ്റര്‍ താണ്ടി കൂട്ടയോട്ടം കരിപ്പോടി മുച്ചിലോട്ട് ക്ഷേത്രത്തില്‍ സമാപിച്ചു. ഇന്ത്യന്‍ ആര്‍മി താരമായ പാലാവയലിലെ അമല്‍ ലിന്‍സണ്‍ ഒന്നാം സ്ഥാനവും കാടകം സ്വദേശി പ്രജീഷ് രണ്ടാം സ്ഥാനവും പരപ്പ സ്വദേശി അഭിഷേക് ബാബു മൂന്നാം സ്ഥാനവും നേടി. ഇന്ദുമോള്‍ (നീലേശ്വരം), ദേവജ് (പൊയിനാച്ചി), ദേവാങ് (ആറാട്ടുകടവ്) എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. വിജയികള്‍ക്ക് കാഷ് പ്രൈസും ഓട്ടത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും പെരുങ്കളിയാട്ട
ഓര്‍മ്മക്കുറിപ്പായി പുരസ്‌കാരവും സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *