പാലക്കുന്ന്: പാലക്കുന്ന് കഴകം കളനാട് തെക്കേക്കര പ്രാദേശിക സമിതിയ്ക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നു. കഴകത്തിലെ 32 പ്രാദേശിക സമിതികളില്‍ 13-മത്തെ കെട്ടിട നിര്‍മാണത്തിന് എന്‍.എ.രവീന്ദ്രന്‍ ആചാരിയുടെ കര്‍മികത്വത്തില്‍ കുറ്റിയടിച്ചു. സുനിഷ് പൂജരി , കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡ്വ. കെ.ബാലകൃഷ്ണന്‍,
കളനാട് തെക്കേക്കര പ്രാദേശിക സമിതി പ്രസിഡണ്ട് പി. വി. ഉമേശന്‍, ജന.സെക്രട്ടറി പി. വി ബാലകൃഷ്ണന്‍ , ട്രഷറര്‍ ജനാര്‍ദ്ദനന്‍, കെട്ടിട നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ പി. വി. സുകുമാരന്‍ ജന.കണ്‍വീനര്‍ ഭാസ്‌ക്കരന്‍ നീലാംബരി, ട്രഷറര്‍ പി. സി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.