രാജപുരം: മലയോര മേഖലയ്ക്ക് അഭിമാനമായി ഡോണ്‍ബോസ്‌കോ ഫുട്‌ബോള്‍ അക്കാദമി ചുള്ളിക്കര.ബോസ്‌കോ -നോവ തൃശ്ശൂര്‍ മണ്ണുത്തിയില്‍ നടന്ന ബോസ്‌കോ നോവ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമായി ഡോണ്‍ ബോസ്‌കോ ഫുട്‌ബോള്‍ അക്കാദമി ചുള്ളികരയിലെ വിവിധ സെന്ററുകളായ പൂടംകല്ല് , മലക്കല്ല്,ഓടയംച്ചാല്‍, കോടോത്ത്, ഇതിന്‍ വനിതാ വിഭാഗം അണ്ടര്‍ 17 ചുള്ളിക്കര സെന്റര്‍ ചാമ്പ്യന്‍ഷിപ്പും. അണ്ടര്‍ 14,12,വിഭാഗം ആണ്‍ കുട്ടികള്‍ പൂടംകല്ല് റണ്ണേഴ്‌സ്.അണ്ടര്‍ 17 വിഭാഗം ആണ്‍ കുട്ടികള്‍ കോടോത്ത് സെന്റര്‍ രണ്ടാം സ്ഥാനവും നേടി. ഫുട്‌ബോള്‍ പരീശീലകരായ സതീശന്‍ പൂടംകല്ല് ,ശ്യാം ചുള്ളിക്കര എന്നിവരുടെ നേതൃത്വത്തില്‍ ആണ് അക്കാദമി മികച്ച വിജയം കൈവരിച്ചത്.