അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവില്‍ സര്‍വ്വീസിനായി അണിചേരുക : കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ സമ്മേളനം*

കാഞ്ഞങ്ങാട്: അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവില്‍ സര്‍വ്വീസിനായി അണിചേരണമെന്ന്
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി ഒ എ ) 42-ാം കാസറഗോഡ് ജില്ലാ സമ്മേളനം അഭ്യര്‍ത്ഥിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ സംഘടന പ്രമേയം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. പി.ശ്രീദേവി അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ മനോജ്കുമാര്‍ കെ. വി, പ്രഭ പി.വി., ജയപ്രകാശന്‍ കെ, മനോജ്കുമാര്‍ കെ.എന്‍.,ദിലീപ്. പി.. നായര്‍, ഡോ. സച്ചിന്‍ രാജ് പി.വി., പ്രസാദ് കെ. എന്നിവര്‍
പങ്കെടുത്തു. പ്രമേയങ്ങള്‍ക്ക് മേല്‍ നടന്ന ചര്‍ച്ചയില്‍ അനിത കെ, കവിത പി, സുഹാസ്, അര്‍ജുന്‍ ബാലന്‍, എം മധുസൂദനന്‍, വി മധുസുദനന്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. സിജി സോമരാജന്‍ മറുപടി പറഞ്ഞു. 21 പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

സമ്മേളനത്തിന് സമാപനം കുറിച്ച് ഗസറ്റഡ് ജീവനക്കാരുടെ പ്രകടനവും പൊതുസമ്മേളനവും നടന്നു. പ്രകടനത്തിന് ജില്ലാ ഭാരവാഹികളായ മധു കരിമ്പില്‍, ഡോ. സുമേഷ് സി.എസ്, വൈശാഖ് ബാലന്‍, കെ.രാജഗോപാലന്‍, എം.രാജീവന്‍, ഡോ. വിക്രം കൃഷ്ണന്‍, പി.വി. ആര്‍ജിത എന്നിവര്‍ നേതൃത്വം നല്‍കി. പൊതുസമ്മേളനം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ടി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ. ജില്ലാ പ്രസിഡണ്ട് ഡോ. സുമേഷ് സി.എസ്. അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.സിജി സോമരാജന്‍ , സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ഡോ. പി. ശ്രീദേവി, വി. ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. രാഘവന്‍, ഡി.എല്‍. സുമ, സി.എം. സുധീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി മധു കരിമ്പില്‍ സ്വാഗതവും, ജോയന്റ് സെക്രട്ടറി രാജഗോപാലന്‍ കെ. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *