യുദ്ധഭീതിയില്‍ പാലക്കുന്നമ്മയുടെ മുന്നില്‍ പ്രാര്‍ഥിച്ച് പ്രവാസികള്‍

പാലക്കുന്ന് : യുദ്ധഭീതിയില്‍ ഗള്‍ഫില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ‘അമ്മേ ശരണം
ഖത്തര്‍’ കമ്മിറ്റിയുടെ പ്രാര്‍ഥന. ഭീതി അകറ്റി സര്‍വര്‍ക്കും രക്ഷ നല്‍കേണമേ എന്ന് തൊഴുതു വണങ്ങി ഖത്തര്‍ കമ്മിറ്റി അംഗങ്ങള്‍ പ്രാര്‍ഥിച്ചു. സ്ഥാനികരും ഭാരവാഹികളും പങ്കെടുത്തു. 2018 മുതല്‍ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന്റെ ഭൂതബലി ദിവസം സമൂഹ അന്നദാനം നടത്തിവരുന്ന ഖത്തറിലെ ക്ഷേത്ര പ്രവാസി
കൂട്ടായ്മയാണിത്. ക്ഷേത്രത്തില്‍ തിങ്കളാഴ്ച 10000 ത്തോളം പേര്‍ക്ക് ഇവര്‍ അന്നദാനമൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *