പാലക്കുന്ന് : കഴക പരിധിയിലെ വിവിധ വയനാട്ടുകുലവന്‍ തറവാടുകളില്‍ വാര്‍ഷിക പുത്തരികൊടുക്കലും (പുതിയൊടുക്കല്‍) കുറത്തിയമ്മയ്ക്ക് വിളമ്പലും ഫെബ്രുവരിയോടെ ഏതാണ്ട് പൂര്‍ത്തിയാകും. ശേഷിച്ച തറവാടുകളില്‍ വിഷുവിനെ മുന്‍പേ അവ നടത്തും. ചില തറവാടുകളില്‍ തെയ്യാടിക്കലും ഉണ്ടാകും. പുതിയൊടുക്കല്‍ കഴിഞ്ഞാല്‍ ‘കുറത്തിയ്ക്ക് കൊടുക്കലും’ ‘കൈവീതും’ നേര്‍ച്ചയായി നടത്താം.
പുത്തരി കൊടുക്കല്‍ അടിയന്തിരത്തിന് ഫെബ്രുവരി വരെ തീയതി നിശ്ചയിച്ച തറവാടുകള്‍: ബാര പാറമ്മല്‍ തറവാട്- ജനുവരി 30 ( ഇവിടെ മറൂട്ട് ഫെബ്രുവരി 26, തെയ്യാടിക്കല്‍ 27), എരോല്‍ ആറാട്ട്കടവ് തായത്ത് വളപ്പ് തറവാടിലും കോട്ടിക്കുളം ചേടിക്കുന്ന് മുണ്ടാച്ചി വളപ്പ് തായത്ത് തറവാടിലും ഉദുമ പരിയാരം നെല്ലിക്ക തറവാടിലും ഫെബ്രുവരി ഒന്നിനാണ് പുത്തരി കൊടുക്കല്‍. ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍ മൂല്യന്‍ തറവാട്-2, ഉദുമ കൊവ്വല്‍ തറവാട്-5, കരിപ്പോടി മീത്തല്‍ വീട് തറവാട്-11, പട്ടത്താനം വലിയവീട് തറവാട്-8 (തെയ്യാടിക്കല്‍ 9), കരിപ്പോടി തെല്ലത്ത് വീട് തറവാട്-9, ഉദുമ വള്ളിയോട്ട് തറവാട്-18, കുന്നുമ്മല്‍ അലാമി വളപ്പ് തറവാട്- 18 (തെയ്യാടിക്കല്‍ 19), പനയാല്‍ നെല്ലിയടുക്കം തറവാട് 19 (തെയ്യാടിക്കല്‍ 20), കളിങ്ങോത്ത് മേല്‍പ്പുറത്ത് തറയില്‍ വീട് തറവാട്- 21( പ്രാര്‍ഥന കളിയാട്ടം 22), അരവത്ത് തായത്ത് വീട് തറവാടിന്റെ ഭാഗമായ മുദിയക്കാല്‍ തറവാട്- 22, മേല്‍ബാര കിഴക്കേക്കര തറവാട്-23, പുത്യക്കോടി കൊപ്പല്‍ തറവാട്-24 (തെയ്യാടിക്കല്‍ 25).