ഉദുമ: കൊക്കാല്‍ ഷണ്‍മുഖ മഠത്തില്‍ ആണ്ടിയൂട്ട് പൂജ ഫെബ്രുവരി1,3,4 തിയ്യതികളില്‍ നടക്കും. നിലേശ്വരം പള്ളിക്കര സുബ്രഹ്‌മണ്യ കോവില്‍ അധിപതി വിജേഷ് പൂജാരി കാര്‍മികത്വം വഹിക്കും. പ്രതിഷ്ഠാദിനമായ 1ന് സന്ധ്യ ദീപാരാധനയ്ക്ക് ശേഷം കൊക്കാല്‍ ഷണ്മുഖമഠ സമിതിയുടെ ഭജനയും 8ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ വിവിധ കലാ പരിപാടികള്‍ ഉണ്ടായിരിക്കും. 3ന് രാവിലെ 4 ന് ഗണപതി ഹോമം. സന്ധ്യാ ദീപാരാധനയ്ക്ക് ശേഷം 6.45ന് ബാര മുക്കുന്നോത്ത് കാവ് ഭജന സമിതിയുടെ ഭജന. 8ന് ഉദുമ സ്വരലയ മ്യൂസിക്കിന്റെ കരോക്കെ ഭക്തിഗാനമേള. 10ന് പൂജാരംഭം. 4ന് രാവിലെ 8ന് മലര്‍ പൂജ. 12.30 അന്നപൂജയും തുടര്‍ന്ന് അന്നദാനത്തോടെ സമാപനം. തുലാഭാരം
നടത്തേണ്ടവര്‍ മുന്‍കൂട്ടി പേര് നല്‍കണം.
ഫോണ്‍: 9446069602.