ചേറ്റുകുണ്ട് : ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ കന്നി കലവറ പണിയാന്‍ സ്ഥാന നിര്‍ണയം നടത്തി. തറവാട് ഇരിപ്പട ഭൂമിയുടെ കന്നി മൂലയിലാണ് കലവറയുടെ സ്ഥാനം. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ആചാര സ്ഥാനികരായ ബാലകൃഷ്ണന്‍ കാര്‍ണവര്‍, രവീന്ദ്രന്‍ കാരണവര്‍, അശോകന്‍ വെളിച്ചപ്പാടന്‍, രവീന്ദ്രന്‍ കളക്കാരന്‍, അശോകന്‍ നാലീട്ടുകാരന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ജനാര്‍ദ്ദനന്‍ ആചാരിയാണ് സ്ഥാനനിര്‍ണയം നടത്തിയത്.

കലവറ കെട്ടാന്‍ ആവശ്യമായ തെങ്ങോലകള്‍ മാതൃ സമിതിയുടെ നേതൃത്വത്തില്‍ നേരത്തേ മെടഞ്ഞു നല്‍കിയിരുന്നു. മധു പ്രിയനായ കുലവന് ശുദ്ധമായ തെങ്ങിന്‍ കള്ള് ചെത്താന്‍ നിയുക്തനായ ഏറ്റുകാരന്‍ തന്റെ ദൗത്യത്തിന്റെ പ്രാഥമിക ഒരുക്കങ്ങളും നടത്തി തെങ്ങ് കെട്ടുന്ന ചടങ്ങും പൂര്‍ത്തിയാക്കി. ആഘോഷകമ്മിറ്റി, പ്രാദേശിക സമിതി, തറവാട് കമ്മിറ്റി, മാതൃസമിതി ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു. ഏപ്രില്‍ 7 മുതല്‍ 9 വരെയാണ് ഇവിടെ തെയ്യംകെട്ട് ഉത്സവം നടക്കുന്നത്.