സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സി എസ് ആര്‍ പദ്ധതികളുടെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 40.73 ലക്ഷം രൂപയുടെ സഹായം കൈമാറി. സ്‌കൂളുകള്‍,അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, വയോജന കേന്ദ്രം എന്നിവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും, സൈക്കിളുകള്‍, ഇന്‍സിനറേറ്ററുകള്‍, സാനിറ്ററി പാഡ് കിറ്റുകള്‍ തുടങ്ങിയവയ്ക്കുമാണ് തുക കൈമാറിയത്
ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് കളക്ടര്‍ കെ ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. എസ് ബി ഐ റീജിയണല്‍ മാനേജര്‍ എ രാകേഷ് അധ്യക്ഷനായി. കെ ആരിഷ് , സി എം സുധീഷ് കുമാര്‍, എം അബ്ദുള്ള, മധുസൂദനന്‍, ടി ഹഫ്സത്,എം വി രജിത പി എം രാജീവ്, വി പി ശ്രീജിത്ത്,പി സുജീഷ് എന്നിവര്‍ സംസാരിച്ചു.