അറിയിപ്പുകള്‍

നൈപുണ്യ പരിശീലനത്തിന് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ നൈപുണ്യ പരിശീലന കേന്ദ്രമായ അസാപ്പ് കേരളയുടെ പത്തനംതിട്ട ജില്ലയിലെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഒബിസി വിഭാഗത്തില്‍ പെട്ട 18നും 36നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 100% പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. ഫോണ്‍- 9495999688.

കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആന്റ് ഡി.ടി.പി ഓപ്പറേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ഉപകേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്റ്റെപ്പന്റും ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും സ്റ്റെപ്പന്റും ലഭിക്കും. 

ഫോണ്‍ – 0495 2723666, 0495 2356591, 9496882366.

അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ ഭാവിയില്‍ ഉണ്ടാകാവുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് – II തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ അര്‍ഹരും സന്നദ്ധരുമായി വിരമിച്ച കോടതി ജീവനക്കാരില്‍  നിന്നും വിരമിച്ച മറ്റ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. പ്രായം 62 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല.  വയസ്സ്, യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കരാര്‍ നിയമനത്തിനുള്ള അപേക്ഷ എന്ന് കവറിനു മുകളില്‍  എഴുതണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13 വൈകുന്നേരം അഞ്ച്. വെബ്സൈറ്റ് – https://districts.ecourts.gov.in/kasargod. വിലാസം- ജില്ലാ ജഡ്ജ്, ജില്ലാകോടതി- കാസര്‍കോട് 671123, ഫോണ്‍ -04994 256 390.

Leave a Reply

Your email address will not be published. Required fields are marked *