പാലക്കുന്ന്: എരോല്‍ ഇല്ലത്ത് വളപ്പ് മുത്തപ്പന്‍ മടപ്പുരയില്‍ 11-മത് തിരുവപ്പന ഉത്സവം 30,31 തീയതികളില്‍ നടക്കും.
30 ന് രാവിലെ 5ന് ഗണപതി ഹോമം.
വൈകുന്നേരം 3ന് ദൈവത്തെ മലയിറക്കല്‍. നാലിന് മാതൃസമിതിയുടെ വിഷ്ണുസഹസ്രനാമ പാരായണം. 5ന് മുത്തപ്പന്‍ വെള്ളാട്ടം അരങ്ങിലെത്തും. 8ന് കളിക്കപ്പാട്ടും തുടര്‍ന്ന് കലശം എഴുന്നള്ളത്തും വെള്ളക്കെട്ടലും.
31ന് പുലര്‍ച്ചെ 5ന് തിരുവപ്പനും മുത്തപ്പനും മടപ്പുര സന്നിധിയിലെത്തും. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം ദൈവത്തെ പാടി പൊലിപ്പിച്ച് മലകയറ്റലോടെ സമാപനം.