രാജ്യത്തെ മികച്ച ഇലക്ഷന്‍ ജില്ലയ്ക്കുള്ള ദേശീയ പുരസ്‌കാരവുമായി കളക്ടറേറ്റില്‍ എത്തിയ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിനെ ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ഇലക്ഷന്‍ ഗോപകുമാര്‍ എ.എന്‍ ബൊക്കെ നല്‍കി. ഡെപ്യൂട്ടി കളക്ടര്‍ മാരായ വി.പി രഘുമണി, എം. റമീസ് രാജ, ലിപു എസ് ലോറന്‍സ്, കെ.അജേഷ്, ഹുസുര്‍ ശിരസ്തദാര്‍ വി.സതീഷ് കുമാര്‍, സീനിയര്‍ സൂപ്രണ്ട് വി.ശ്രീകുമാര്‍, തഹസില്‍ദാര്‍ കെ.ബി രാമു, ജൂനിയര്‍ സൂപ്രണ്ടുമാരായ എ.രാജീവന്‍, ഗണേഷ് ഷേണായ്, എം.ബി ലോകേഷ്, എന്‍.കെ ലോകേഷ്, എന്‍ കിരണ്‍ കുമാര്‍, മറ്റ് കലക്ടറേറ്റ് സ്റ്റാഫുകളും പങ്കെടുത്തു. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ക്യൂആര്‍ കോഡ് ഉള്‍പ്പടെ നവീന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയതിനാണ് ജില്ലയ്ക്ക് അവാര്‍ഡ് ലഭിച്ചത്.