കോടോം ബേളൂര്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം പദ്ധതിയുടെ വിതരണോദ്ഘാനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രന്‍ നിര്‍വഹിച്ചു.

രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്തില്‍ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിര്‍വഹണം നടത്തിയ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം പദ്ധതിയുടെ വിതരണോദ്ഘാടനം ഗുണഭോക്താവ് വിശ്വനാഥന്‍ നല്‍കി പഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രന്‍ നിര്‍വഹിച്ചു. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ മിനി കെ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി പി, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്മാരായ സുരേഷ് എം, ഭൂപേഷ് കെ, സന്ധ്യ പി എസ്, മറ്റ് ജനപ്രതിനിധികള്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ വരയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *