രാജപുരം : പനത്തടി ടൗണിലും, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജംഗ്ഷനിലുമായി കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഏകദേശം രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ആധുനിക രീതിയിലുള്ള ബസ് കാത്തിയിരിപ്പ് കേന്ദ്രമാണ് നിര്‍മ്മിച്ചത്. സെന്റ് മേരീസ് സ്‌കൂള്‍ ജംഗ്ഷനില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ലയണ്‍ ഡിസ്ട്രിക് ഗവര്‍ണര്‍ രവി ഗുപ്തയും, പനത്തടി ടൗണിലെ ബസ് കാത്തിയിരിപ്പ് കേന്ദ്രം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥും ഉദ്ഘാടനം നിര്‍വഹിച്ചു.
ലയണ്‍സ് ക്ലബ് പ്രസിഡന്റ് സി.ഒ ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മകുമാരി, പഞ്ചായത്തംഗങ്ങളായ രതീഷ് കെ ബി, അനില കുമാരി, എന്‍ വിന്‍സെന്റ്, കെ.കെ വേണുഗോപാല്‍, ക്ലബ്ബ് ഭാരവാഹികളായ ജയകുമാര്‍, ഷാജി ജോസഫ്, തുടങ്ങിയവര്‍ സംസാരിച്ചു.