രാജപുരം: മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും രാഷ്ട്ര പിതാവിന്റെ പേര് വെട്ടി മാറ്റുകയും, പദ്ധതി തകര്‍ത്ത തരത്തില്‍ അതിന്റെ ഘടന പോലും മാറ്റുന്ന രീതിയില്‍ പുതിയ നയം നടപ്പിലാക്കുന്നതിലും , കൃത്യമായിവേദനം നല്‍കാത്തതിലും പ്രതിഷേധിച്ച് കള്ളാര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ഡിസിസി ജനറല്‍ സെക്രട്ടറി ധന്യ സുരേഷ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ , കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍, ഐ എന്‍ ടി യു സി ജില്ലാ ട്രഷറര്‍ എം കെ മാധവന്‍ നായര്‍, മുന്‍പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ,മഹിളാ കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രഡിഡന്റ് രമ ബി, പഞ്ചായത്തംഗങ്ങളായ ഗീത പി ,രേഖ സി , മണ്ഡലം സെക്രട്ടറി പ്രേമ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.