മെഡിക്കല്‍ കോളേജ് ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണവും 29 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഹോസ്റ്റലിന്റെ നിര്‍മ്മാണവും അന്തിമ ഘട്ടത്തില്‍
കാസര്‍കോട് ജില്ല കണ്ട എക്കാലത്തെയും മികച്ച വികസന കുതിപ്പാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നടന്നത്. ജില്ലയുടെ ചരിത്ര നേട്ടമായി 50 എം.ബി.ബി എസ് സീറ്റുകളോടെ കാസര്‍കോട് മെഡിക്കല്‍ കോളേജ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യുമ്പോള്‍ ഉന്നത ചികിത്സയ്ക്കായി തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയിലെ മംഗലാപുരത്തെ ആശ്രയിക്കേണ്ടി വന്ന കാസര്‍കോട്ടുകാരുടെ ദുരിതത്തിന് അതൊരു ശാശ്വത പരിഹാരവുമായി. ദേശീയ ഗുണനിലവാരമുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടു കൂടിയാണ് കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നത്.
കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്ന സ്വപ്നത്തിലേക്കുള്ള നീണ്ട നാള്‍വഴികള്‍
ഘട്ടം ഘട്ടമായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ പറഞ്ഞ സൗക്യങ്ങളെല്ലാമൊരുക്കി കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന് അനുമതി ലഭ്യമാക്കി. കേരള കര്‍ണാടക അതിര്‍ത്തിയായ ഉക്കിനടുക്കയില്‍ 50 സീറ്റുകളോടെ എം.ബി.ബി.എസ് ക്ലാസുകള്‍ ആരംഭിച്ചു. 2016 ല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യഘട്ടമായി അഞ്ച് കോടി രൂപയാണ് അനുവദിച്ചത്. കൂടാതെ 25 കോടിയുടെ അക്കാഡമിക് ബ്ലോക്ക് പൂര്‍ത്തിയാക്കുകയും ചെയ്തു. 95 കോടി രൂപയുടെ ആശുപത്രിക്ക് തുടക്കമിട്ടു. ഇപ്പോള്‍ ആശുപത്രി പൂര്‍ത്തിയാക്കുന്നതിനും മറ്റ് അനുബന്ധ കാര്യങ്ങള്‍ക്കും 160 കോടി രൂപ അനുവദിച്ച് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.
മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി ഫണ്ടില്‍ നിന്ന് 160 കോടി രൂപയുടെ ഭരണാനുമതി നല്‍കി. കോവിഡ് സമയത്ത് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചപ്പോള്‍ ഈ അക്കാഡമിക് ബ്ലോക്കാണ് കോവിഡ് ആശുപത്രിയായി സജ്ജമാക്കിയത്. ഇതിലൂടെ അനേകം ജീവനുകളാണ് രക്ഷിച്ചത്.
പ്രിന്‍സിപ്പല്‍, അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തുടങ്ങിയ സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെ 31 തസ്തികകള്‍ 2025 ഡിസംബറില്‍ സൃഷ്ടിച്ചു. കാസര്‍ഗോഡ് ജില്ലയിലെ തന്നെ ആദ്യത്തെ ന്യൂറോളജി, നെഫ്രോളജി ഒപികളാണ് സ്ഥാപിച്ചത്. ന്യൂറോളജി വിഭാഗം ഉള്‍പ്പെടെയുള്ള സ്പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കി.
ഘട്ടം ഘട്ടമായി സ്പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കി വരുന്നു. 60 സീറ്റുകളോടെ നഴ്സിംഗ് കോളേജ് ആരംഭിച്ചു. ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണവും 29 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഹോസ്റ്റലിന്റെ നിര്‍മ്മാണവും അന്തിമ ഘട്ടത്തിലാണ്. മെഡിക്കല്‍ കോളേജിനുള്ള ജലവിതരണ സംവിധാനത്തിന് 8 കോടി രൂപ അനുവദിച്ചു. 90 പൂര്‍ത്തിയാക്കി. റേഡിയോളജി സേവനങ്ങള്‍ക്ക് എ.ഇ.ആര്‍.ബിയില്‍ നിന്ന് അംഗീകാരം ലഭിച്ചു.
ജില്ലയിലെ ആരോഗ്യരംഗത്തെ പ്രധാന നേട്ടങ്ങള്‍

ഹൃദ്രോഗ ചികിത്സാ വിഭാഗം കാത്തു ലാബ് ഉള്‍പ്പെടെ ന്യൂറോളജി വിഭാഗം തുടങ്ങി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ പുതിയ സ്‌പെഷ്യാലിറ്റി ആശുപത്രി അമ്മയും കുഞ്ഞും ആശുപത്രി ദേശീയ ഗുണനിലവാരമുള്ള ലേബര്‍ റൂം നഴ്‌സിംഗ് കോളേജ് ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവ ജില്ലയുടെ മികച്ച നേട്ടങ്ങളാണ് ആരോഗ്യ മേഖലയില്‍ മാത്രം ജില്ലയില്‍ 814 തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടു .
2023 169 കോടി രൂപയിലൂടെ മെഡിക്കല്‍ കോളേജ് ആശുപത്രി ബ്ലോക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമായി അനുവദിച്ചു 29 കോടി രൂപയ്ക്ക് ഹോസ്റ്റലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ ഉള്‍പ്പെടുത്തി 17. 47 കോടി രൂപ അനുവദിച്ച് പുതിയ കെട്ടിടം സമുജയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി കോവിഡ് കാലഘട്ടത്തിലും പകര്‍ച്ചവ്യാധികളുടെ സമയത്തും സുരക്ഷിത ചികിത്സ ഉറപ്പുവരുത്താന്‍ 1.75 കോടി രൂപ ചിലവിട്ട് ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണവും പൂര്‍ത്തിയാക്കി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കാസര്‍ഗോഡ് വികജ വികസന പാക്കേജില്‍ പെടുത്തി 1.25 കോടി രൂപയുടെ സിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു ഈ സി ആര്‍ പി യിലൂടെ 63 ലക്ഷം രൂപ ഉപയോഗിച്ച് കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ പരിചരണം നല്‍കുന്ന എസ് എന്‍ സി യു, പീഡിയാട്രിക് യൂണിറ്റ് എന്നിവയും നിര്‍മ്മിച്ചു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഏഴ് കോടി രൂപയും ,കാസര്‍കോട് വികസന പാക്കേജില്‍ 3.5 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ ഐ. പി കെട്ടിടത്തിന്റെ പ്രവര്‍ത്തി പുരോഗമിക്കുന്നു.
ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ 13.22 കോടി രൂപ കിഫ്ബി ഫണ്ട് വിനിയോഗിച്ച് പുതിയ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. 2.37 കോടി നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിട സമുച്ചയം നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ഇതില്‍ ഒ.പി , ഐ. പി ഉള്‍പ്പെടയുള്ള വിവിധ ഡിപ്പാര്‍ട്‌മെന്റ്കള്‍ സജ്ജീകരിക്കുകയും ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുകയും ചെയ്തു.
പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ 1 കോടി രൂപ വിനിയോഗിച്ചു ജില്ലയുടെ മലയോര മേഖലയിലെ ആദ്യത്തെ സംരംഭമായി ലക്ഷ്യ നിലവാരത്തില്‍ ലേബര്‍ ബ്ലോക്ക് സജ്ജികരിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 86 ലക്ഷം രൂപ ചിലവഴിച്ചു പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലസിസ് യൂണിറ്റ് പ്രവത്തനമാരംഭിച്ചു. പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ 1.75 കോടി രൂപ വിനിയോഗിച്ചു നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ വാര്‍ഡിന്റെ പ്രവര്‍ത്തി പുരോഗമിക്കുന്നു.
23.50 കോടി വിനിയോഗിച്ചു ടാറ്റ ട്രസ്റ്റ് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രവര്‍ത്തി ആരംഭിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാതശിശുകള്‍ക്ക് പ്രത്യേക പരിചരണം നല്‍കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യം മുഖേന 50 ലക്ഷം രൂപ ഉപയോഗിച്ച് ആധുനിക നിലവാരത്തില്‍ നിര്‍മ്മിച്ച സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.
കാസറഗോഡ് വികസന പാക്കേജിലൂടെ അനുവദിച്ച 1 .50 കോടി രൂപ വിനിയോഗിച്ചു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സി. എസ്. എസ്. ഡി (ഇലിൃേമഹ ടലേൃശഹല ടൗുുഹ്യ ഉലുമൃാേലി)േ സജ്ജീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 36 ലക്ഷം രൂപ ഉപയോഗിച്ച് പീഡിയാട്രിക് വാര്‍ഡ് സജ്ജമാക്കി. കാര്‍ഡിയോളജി, ന്യൂറോളജി തുടങ്ങിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും ഇ. ഇ. ജി മെഷീന്‍ സേവനവും ആരംഭിച്ചു. കേരള സര്‍ക്കാരിന്റെ കിഫ്ബി ഫണ്ടില്‍ അനുവദിച്ച 8 കോടി വിനിയോഗിച്ചു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആധുനിക സൗകര്യത്തോടുകൂടി കാത് ലാബ് സജ്ജീകരിച്ചു . കൂടാതെ ഇവിടെ ആഞ്ജിയോഗ്രാം ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയവയും ആരംഭിച്ചു . 7 ബെഡ്ഡോട് കൂടിയുള്ള സി. സി. യു -വും തയ്യാറാണ്.
കാസറഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മലിന ജലം കൃത്യമായി പരിപാലിക്കുന്നതിനായി സീവേജ് ട്രീറ്റ്മെന്റ്പ്ലാന്റ്, 1. 25 കോടി രൂപ വിനിയോഗിച്ചു നിര്‍മിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ബ്രോങ്കോസ്‌കോപ്പി സേവനം ആരംഭിച്ചു.കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം ആര്‍. ഓ. പി ഫണ്ടില്‍ അനുവദിച്ച 1.80 കോടി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ജില്ലാ വാക്സിന്‍ സ്റ്റോര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ജില്ലയുടെ ചിരകാല സ്വപ്നമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 9.41 കോടി രൂപ പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. എന്‍. എച്ച്. എം. ആര്‍. ഒ. പി ഫണ്ടിലൂടെ 2 .85 കോടി രൂപ ഉപയോഗിച്ച് ആധുനിക രീതിയിലുള്ള ഓപ്പറെഷന്‍ തിയേറ്റര്‍ സജ്ജീകരിക്കുകയും ചെയ്തു. നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ 2 കോടി രൂപ ചിലവഴിച്ചു ലക്ഷ്യ നിലവാരത്തില്‍ നിര്‍മ്മിക്കുന്ന ലേബര്‍ ബ്ലോക്കിന്റെ പ്രവര്‍ത്തി അന്തിമഘട്ടത്തിലാണ്. 1.75 കോടി രൂപ വിനിയോഗിച്ച് കോവിഡ് കാലഘട്ടങ്ങളിലും മറ്റു പകര്‍ച്ചവ്യാധികളുടെ സമയത്തും രോഗികള്‍ക്ക് സുരക്ഷിതമായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി ഐസോലെഷന്‍ വാര്‍ഡിന്റെ പ്രവര്‍ത്തി പുരോഗമിക്കുന്നു. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയുടെ വിപുലീകരണത്തിനായി 2 കോടി രൂപ വിനിയോഗിച്ചു പുതിയ കെട്ടിടം നിര്‍മ്മിച്ചു .ഇതില്‍ ഓ പി സേവനം ,ഐ പി സൗകര്യങ്ങള്‍ തുടങ്ങിയ സജ്ജീകരിച്ചു. ഒരു കോടി രൂപ വിനിയോഗിച്ചു തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ലക്ഷ്യ നിലവാരത്തിലുള്ള ഓപ്പറേഷന്‍ തിയറ്ററിന്റെയും വാര്‍ഡിന്റെയും സിവില്‍ പ്രവര്‍ത്തി പൂര്‍ത്തിയായി.
ജില്ലയിലെ പ്രധാന സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ , കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍, മഞ്ചേശ്വരം ബ്ലോക്ക് കുടുബാരോഗ്യകേന്ദ്രത്തില്‍ 8 കോടി രൂപ , ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. 1.75 കോടി രൂപ വിനിയോഗിച്ച് പെരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചു.
വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രത്തെ 2 കോടി രൂപ വിനിയോഗിച്ചു പുതിയ കെട്ടിടം നിര്‍മ്മിക്കുകയും സ്ഥാപനത്തെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുകയും ചെയ്തു. കേരള സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് 36 ലക്ഷം രൂപ വീതം ഉപയോഗിച്ച് ജില്ലയിലെ 5 സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തി.
7 ലക്ഷം രൂപ വീതം വിനിയോഗിച്ചു ജില്ലയിലെ 64 സബ്സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. കാസറഗോഡ് വികസന പാക്കേജില്‍ 1.72 കോടി രൂപ വിനിയോഗിച്ച് അജാനൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി.ആര്‍ദ്രം നിലവാരത്തിലുള്ള എല്ലാവിധ ആരോഗ്യസേവനങ്ങളും ഇവിടെ ലഭ്യമാകുന്നു .
കാസറഗോഡ് വികസന പാക്കേജില്‍ 3.30 കോടി രൂപ വിനിയോഗിച്ച് മടിക്കൈ കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി .ആര്‍ദ്രം നിലവാരത്തിലുള്ള എല്ലാവിധ ആരോഗ്യസേവനങ്ങളും ഇവിടെ ലഭ്യമാകുന്നു. കാസറഗോഡ് വികസന പാക്കേജില്‍ 1.80 കോടി രൂപ വിനിയോഗിച്ച് എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി. ആര്‍ദ്രം നിലവാരത്തിലുള്ള എല്ലാവിധ ആരോഗ്യസേവനങ്ങളും ഇവിടെ ലഭ്യമാകുന്നു.
കാസറഗോഡ് വികസന പാക്കേജില്‍ 60 ലക്ഷം രൂപ വിനിയോഗിച്ച് ആനന്ദാശ്രമം കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി.ആര്‍ദ്രം നിലവാരത്തിലുള്ള എല്ലാവിധ ആരോഗ്യസേവനങ്ങളും ഇവിടെ ലഭ്യമാകുന്നു . കാസറഗോഡ് വികസന പാക്കേജില്‍ 87 ലക്ഷം രൂപ വിനിയോഗിച്ച് കൊന്നക്കാട് കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയത്തിന്റെ പ്രവര്‍ത്തി പുരോഗമിക്കുന്നു. 2.50 കോടി രൂപയുടെ പുതിയ ജില്ലാ ടി ബി സെന്റര്‍ പ്രവര്‍ത്തനസജ്ജമായി. പി. എം. അഭീം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.25 കോടി രൂപ വിനിയോഗിച്ചു ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബ് സജ്ജീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. കാസറഗോഡ് വികസന പാക്കേജില്‍ 1.95 കോടി രൂപ വിനിയോഗിച്ച് ചെങ്കള കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി.ആര്‍ദ്രം നിലവാരത്തിലുള്ള എല്ലാവിധ ആരോഗ്യസേവനകളും ഇവിടെ ലഭ്യമാകുന്നു. കാസറഗോഡ് വികസന പാക്കേജില്‍ 1 കോടി രൂപ വിനിയോഗിച്ച് ബെള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി. കാസറഗോഡ് വികസന പാക്കേജില്‍ 80 ലക്ഷം രൂപ വിനിയോഗിച്ച് കുമ്പഡാജെ കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി 36 ലക്ഷം രൂപ ഉപയോഗിച്ച് സി. എച്ച്. സി. ബധിയടുക്ക യെ ബ്ലോക്ക് കുടുബാരോഗ്യകേന്ദ്രമായി ഉയര്‍ത്തി
സബ് സെന്ററുകളായ നെറ്റിഗേ , കുമ്പഡാജെ , ഏത്തടുക്ക ,കര്‍മ്മംത്തൊടി ,മഞ്ഞംപാറ എന്നിവയെ എന്‍. എച്ച്. എം. ഫണ്ട് 7 ലക്ഷം രൂപ വിനിയോഗിച്ചു ജനകീയ ആരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തി. അവിടെ എം.എല്‍.എസ്.പി മാരെ നിയമിക്കുകയും ചെയ്തു.
കാസറഗോഡ് വികസന പാക്കേജില്‍ 2 കോടി രൂപ രൂപ വിനിയോഗിച്ച് ജില്ലയുടെ മലയോരഗ്രാമമായ നര്‍ക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി.
കാസറഗോഡ് വികസന പാക്കേജില്‍ 87 ലക്ഷം രൂപ വിനിയോഗിച്ച് മാവിലക്കടപ്പുറം കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി കാസറഗോഡ് വികസന പാക്കേജില്‍ 1.75 കോടി രൂപ വിനിയോഗിച്ച് ഉടുമ്പുതല കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി. കാസറഗോഡ് വികസന പാക്കേജില്‍ 1.65 കോടി രൂപ വിനിയോഗിച്ച് ഓലാട്ട് കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി. ആര്‍ദ്രം നിലവാരത്തിലുള്ള എല്ലാവിധ ആരോഗ്യസേവനങ്ങളും ആശുപത്രി ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കാസറഗോഡ് വികസന പാക്കേജില്‍ 1.65 കോടി രൂപ വിനിയോഗിച്ച് പടന്ന കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി കാസറഗോഡ് വികസന പാക്കേജില്‍ 1.2 കോടി രൂപ വിനിയോഗിച്ച് വലിയപറമ്പ കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി. കാസറഗോഡ് വികസന പാക്കേജില്‍ 1.30 കോടി രൂപ വിനിയോഗിച്ച് തൈക്കടപ്പുറം കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി കാസറഗോഡ് വികസന പാക്കേജില്‍ 2.65 കോടി രൂപ വിനിയോഗിച്ച് ചിറ്റാരിക്കാല്‍ കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയ പ്രവര്‍ത്തി പുരോഗമിക്കുന്നു. പുളിയുന്നുര്‍, കാവുംതല, തുരുത്തി, തൈക്കടപ്പുറം എന്നീ സബ് സെന്ററുകള്‍ക്ക് 55 ലക്ഷം രൂപ വിനിയോഗിച്ചു പുതിയ കെട്ടിടം പൂര്‍ത്തിയായി .മണ്ഡലത്തിലെ പെര്‍ള, പുത്തിഗെ, അംഗടി മുഗര്‍ ,ആരിക്കാടി ,ബായാര്‍ , പ്രഥമിക ആരോഗ്യകേന്ദ്രങ്ങളെ നവകേരളം കര്‍മ്മപദ്ധതിയില്‍ ആര്‍ദ്രം മിഷനിലൂടെ 15.5 ലക്ഷം രൂപ വിനിയോഗിച്ച് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തി.
മഞ്ചേശ്വരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 37.5 ലക്ഷം രൂപ വിനിയോഗിച്ചു ഓ. പി. ഡി വിപുലീകരണം പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിച്ചു .കാസറഗോഡ് വികസന പാക്കേജില്‍ 1.45 കോടി രൂപ വിനിയോഗിച്ച് പുത്തിഗെ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി കാസറഗോഡ് വികസന പാക്കേജില്‍ 1.65 കോടി രൂപ വിനിയോഗിച്ച് വോര്‍ക്കാടി കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി കാസറഗോഡ് വികസന പാക്കേജില്‍ 85 ലക്ഷം രൂപ വിനിയോഗിച്ച് അംഗടിമുഗര്‍ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി.കാസറഗോഡ് വികസന പാക്കേജില്‍ 95 ലക്ഷം രൂപ വിനിയോഗിച്ച് ആരിക്കാടി കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി. കാസറഗോഡ് വികസന പാക്കേജില്‍ 1.50 കോടി രൂപ വിനിയോഗിച്ച് ബായാര്‍ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി. കാസറഗോഡ് വികസന പാക്കേജില്‍ 75 ലക്ഷം രൂപ വിനിയോഗിച്ച് വാണിനഗര്‍ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം പൂര്‍ത്തിയായി. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ സബ്സെന്ററുകളായ ഉജ്ജാര്‍ ഉള്‍വര്‍ കടമ്പാര്‍ 55 ലക്ഷം രൂപ വിനിയോഗിച്ചും ജനകീയ ആരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തി പുരോഗമിക്കുന്നു. അടുക്കസ്ഥല സബ് സെന്റര്‍ 37 ലക്ഷം രൂപ വിനിയോഗിച്ചും ജനകീയ ആരോഗ്യകേന്ദ്രമായി ഉയര്‍ത്തി.
ഉദുമ മണ്ഡലത്തിലെ ബെന്തടുക്ക പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കാസറഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 1.83 കോടി രൂപ വിനിയോഗിച്ചു ആധുനിക സൗകര്യത്തോട് കൂടിയുള്ള കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു.
അഡൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കാസറഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 1 കോടി രൂപ വിനിയോഗിച്ചു ആധുനിക സൗകര്യത്തോട് കൂടിയുള്ള കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായി.
ഉദുമ മണ്ഡലത്തിലെ പള്ളിക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കാസറഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 33.50 ലക്ഷം രൂപ വിനിയോഗിച്ചു ആധുനിക സൗകര്യത്തോട് മികച്ച ഭൗതിക സൗകര്യത്തോടുകൂടിയുള്ള കെട്ടിട നിര്‍മാണം പൂര്‍ത്തിയായി.ചട്ടംചാല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കാസറഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 1.73 കോടി രൂപ വിനിയോഗിച്ചു ആധുനിക സൗകര്യത്തോട് മികച്ച ഭൗതിക സൗകര്യത്തോടുകൂടിയുള്ള കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. ഉദുമ കുടുംബാരോഗ്യകേന്ദ്രത്തിന്റെ കാസറഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 1.70 കോടി രൂപ വിനിയോഗിച്ചു ആധുനിക സൗകര്യത്തോട് മികച്ച ഭൗതിക സൗകര്യത്തോടുകൂടിയുള്ള കെട്ടിട നിര്‍മാണം പൂര്‍ത്തിയായി . 37.50 ലക്ഷം രൂപ വിനിയോഗിച്ച് സി. എച്ച്. സി പെരിയ ആശുപത്രിയെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തി . ഉദുമ നിയോജക മണ്ഡലത്തിലെ സബ്സെന്ററുകളായ അരമങ്ങാനം 67 ലക്ഷം രൂപ വിനിയോഗിച്ചും, 55.50 ലക്ഷം വീതം രൂപ വിനിയോഗിച്ച് , പനയാല്‍, പടിഞ്ഞാറക്കര ദേലംപാടി എന്നീ സ്ഥാപനങ്ങളെ ജനകീയ ആരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തി. സമാനതകളില്ലാത്ത വികസനപെയ്ത്താണ് പത്ത് വര്‍ഷക്കാലത്തിനുള്ളില്‍ കാസര്‍കോട് ജില്ലയില്‍ നടന്നത്.