ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് ജില്ലാതല മത്സരങ്ങള്‍ ഇന്ന്

കേരളത്തിന്റെ ആവേശോജ്വല സാമൂഹ്യ പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയ വിജ്ഞാന യാത്ര -ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് സ്‌കൂള്‍ -കോളേജ് തല ജില്ലാ മത്സരങ്ങള്‍ ഇന്ന്( ജനുവരി 28ന്) കാസര്‍കോട് ജില്ലയില്‍ നടക്കും. ജില്ലാതല മത്സരം രാവിലെ ഒന്‍പത് മുതല്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടക്കും. സ്‌കൂള്‍തലത്തില്‍ രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ ആരംഭിച്ച് പത്തിന് മത്സരം തുടങ്ങും. കോളേജ് വിഭാഗം മത്സരം ഉച്ചയ്ക്ക് 1.15ന് ആരംഭിക്കും. 30 ചോദ്യങ്ങള്‍ ചോദിച്ച് അവസാന റൗണ്ടിലേക്കുള്ള ആറ് ടീമുകളെ തിരഞ്ഞെടുക്കും. തുടര്‍ന്ന് രണ്ട് പേരടങ്ങുന്ന ആറ് ടീമുകള്‍ക്ക് മത്സരം നടത്തി വിജയികളെ കണ്ടെത്തും. മത്സരത്തില്‍ പങ്കെടുക്കാത്ത കാണികള്‍ക്കും ശരിയുത്തരം പറഞ്ഞ് സമ്മാനം നേടാന്‍ അവസരമുണ്ട്.

സ്‌കൂള്‍, കോളേജ് വിഭാഗത്തില്‍, ജില്ലാ തല മത്സരത്തിന് പുറമെ സംസ്ഥാന തലത്തില്‍ മത്സരം ഉണ്ടായിരിക്കും. സംസ്ഥാനതലത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലയിലൂടെ അന്തിമ വിജയിയെ കണ്ടെത്തും. സ്‌കൂള്‍ തല ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രശസ്തി പത്രവും മൊമെന്റോയും സമ്മാനമായി ലഭിക്കും. കോളേജ് തല മത്സര വിജയികള്‍ക്ക് മോമെന്റൊയും പ്രശസ്തി പത്രവും കൂടാതെ ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനം ലഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, എ.ഡി.എം പി.അഖില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് പി.സത്യഭാമ, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് ഡോ.പി ജിജോ ഉലഹന്നാന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ടി.വി മിനി, എന്‍.മുരളികൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *