അറിയിപ്പുകള്‍

പ്രവേശന പരീക്ഷാ പരിശീലന ധനസഹായം

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിന്റെ ഘടകമായ മത്സര പരീക്ഷാ പരിശീലന ധനസഹായം പദ്ധതിയുടെ മെഡിക്കല്‍/എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 202526 വര്‍ഷത്തേക്കുള്ള ഗുണഭോക്താക്കളുടെ കരട് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. കരട് മുന്‍ഗണനാ പട്ടിക e-Grantz sh_v–sskämb www.egrantz.kerala.gov.in ല്‍ ലഭ്യമാണ്. കരട് പട്ടികയിലോ അനുവദിച്ചിട്ടുള്ള ധനസഹായ തുകയിലോ ഏതെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങളുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം 2026 ജനുവരി 28നകം calicutbcdd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കണം.

പ്രാഥമിക സെലക്ഷന്‍

സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെയും കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍, സ്‌പോര്‍ട്‌സ് ഡിവിഷനുകള്‍, ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമികള്‍ എന്നിവിടങ്ങളിലേക്ക് 2026-27 വര്‍ഷത്തേക്കുള്ള അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ബോക്‌സിംഗ്, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍), ഫെന്‍സിംഗ്, ഫുട്‌ബോള്‍, ഹോക്കി, ജൂഡോ, കബഡി, തയ്ക്വാണ്ടോ, വോളിബോള്‍, റസ്ലിംഗ് എന്നീ കായിക ഇനങ്ങളിലേക്കുള്ള പ്രാഥമിക സെലക്ഷന്‍ ഫെബ്രുവരി എട്ടിന് രാവിലെ 8.30 മുതല്‍ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കും.

6,7,8,11 ക്ലാസ്സിലേക്ക് കോമണ്‍ സെലക്ഷനും 9,10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിക്കായി സംസ്ഥാനതല മെഡല്‍ നേടിയവര്‍ക്കും സെലക്ഷന്‍ നടക്കും. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവ സഹിതം ഫെബ്രുവരി 8 രാവിലെ 8.30 മണിക്ക് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി https://dsya.kerala.gov.in OR  https://sportscouncil.kerala.gov.in. രജിസ്‌ട്രേഷന്‍- www.sportscouncil.kerala.gov.in,  www.dsya.kerala.gov.in. മൊബൈല്‍- 9946049004,  9846980436.

ലൈഫ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റികൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍/കോലധാരികള്‍ എന്നിവര്‍ക്ക് 2026 സെപ്തംബര്‍ മാസം മുതല്‍ 2026 ജനുവരി മാസം വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രവും, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ ഒറിജിനലും പകര്‍പ്പും, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ മൊബൈല്‍ നമ്പറും സംഹിതം മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ കമ്മീഷണറുടെ നീലേശ്വരത്തുളള ഓഫീസില്‍ ഫെബ്രുവരി 11 ന് മുമ്പായി നേരിട്ട് ഹാജരാക്കേണ്ടതാണ്. നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍ ലൈഫ് സര്‍ട്ടിഫിക്കേറ്റ് സഹിതം രേഖകള്‍ ഓഫീസില്‍ എത്തിക്കണം.

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍  നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ കോഴ്സുകളായ  ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസ്സോറി ആന്റ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് എന്നീ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഒരു വര്‍ഷം- ആറു മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സുകളിലേക്ക് എസ്.എസ് എല്‍.സി, പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 7994449314.

ഫിസിയോ തെറാപിസ്റ്റ് നിയമനം

ചെറുവത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപിസ്റ്റിനെ താല്‍കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ 30ന് വൈകുന്നേരം മൂന്നിന്  ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍- 04672261270.

ഐ.എച്ച്.ആര്‍.ഡി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണല്‍ സെന്ററില്‍ ഉടന്‍ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സുകളായ കരിയര്‍ ഓറിയന്ററേഷന്‍ വിത്ത് ഇന്ററഗ്രേറ്റഡ് പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് (2 മാസം, യോഗ്യത പ്ലസ്സ് ടു), ഐറ്റി എനേബിള്‍ഡ് ട്രെയിനിംഗ് (ഒരാഴ്ച, യോഗ്യത എട്ടാം ക്ലാസ്സ്) എന്നീ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിയ്ക്കാം.കൂടാതെ ഏകദിന ശില്പശാലകളായ ബേസിക് എഐ വര്‍ക്ക് ഷോപ്പ്, അഡ്വാന്‍സ്ഡ് എ ഐ വര്‍ക്ക് ഷോപ്പ്, എ ഐ റ്റൂള്‍സ് ഫോര്‍ സ്‌കൂള്‍ സ്റ്റുഡന്റ്‌സ്, ഫ്രീ ആന്റ് ഓപണ്‍ സോഴ്‌സ് സോഫ്‌റ്റ്വെയര്‍, അഡ്വാന്‍സ്ഡ് എം എസ് എക്‌സല്‍ എന്നിവയും ലഭ്യമാണ്. ഫോണ്‍- 8547005087, 04712050612 9496395544.

യോഗ പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. 17 വയസ്സ് പൂര്‍ത്തിയായ പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 31ന്. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 9847943314.

അപ്രന്റിസ് ട്രെയിനി- അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ നീലേശ്വരം ഗവണ്‍മെന്റ് ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍) അപ്രന്റിസ് ട്രെയിനിയായി തിരഞ്ഞെടുക്കുന്നതിന് നീലേശ്വരം ഐടിഐ യില്‍ നിന്നും ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡ് പാസായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ജനുവരി 31 മുമ്പായി www.apprenticeshipIndia.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 9747609089, 9847089552.

അപേക്ഷ ക്ഷണിച്ചു

ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ ട്രെയിനിംഗ് സെന്ററിന്റെ ഫെബ്രുവരി ഒമ്പത് മുതല്‍ ആരംഭിക്കുന്ന 45 ദിവസത്തെ ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് നഴ്സിംഗ്  (ആഇഇജച)  ട്രെയിനിംഗിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച്ച ഫെബ്രുവരി രണ്ടിന് രാവിലെ പത്തിന്. പ്രായം – 40 വയസ്സില്‍ താഴെ. യോഗ്യത – ബി.എസ്.സി നഴ്സിംഗ് അല്ലെങ്കില്‍ ജനറര്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് (ജി,എന്‍,എം) കേരള നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരം. ഫോണ്‍ – 9447489663.

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ കോഴ്‌സ്പ്രവേശനപരീക്ഷാഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം, കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ്സിൽ നടത്തുന്ന 202526 വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ           പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽവിവരങ്ങൾക്ക്: 04712560361, 362, 363, 364.

Leave a Reply

Your email address will not be published. Required fields are marked *