ഉപഭോക്തൃ സംരക്ഷണ അവാർഡിന് അപേക്ഷിക്കാം

        ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നതും 3 വർഷത്തെ പ്രവർത്തന പരിചയവുമുള്ളതും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നതുമായ ഉപഭോക്തൃ സംഘടനകളിൽ നിന്നും 2024 ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ, ഫയൽ ചെയ്ത കേസുകൾ, കമ്മിഷനുകൾക്ക് പുറത്ത് ഒത്തുതീർപ്പാക്കിയ കേസുകൾ, നവമാധ്യമങ്ങളിലെ ഇടപെടലുകൾ, ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളിൽ ഫയൽ ചെയ്ത കേസുകൾ, നടത്തിയ സെമിനാറുകൾ എന്നിവ പരിഗണിച്ചാണ് അവാർഡ്. വിശദവിവരങ്ങൾ ഉപഭോക്തൃകാര്യ വകുപ്പ്, പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. അപേക്ഷകൾ ഫെബ്രുവരി 20 വൈകിട്ട് 5 ന് മുൻപ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം വിലാസത്തിൽ ലഭ്യമാക്കണം.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂമിലേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/എംസിഎയിൽ ബി. ടെക് ആണ് യോഗ്യത. പ്രായപരിധി 22-40 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതമുള്ള അപേക്ഷ ഫെബ്രുവരി 10 വൈകിട്ട് 5 ന് മുമ്പ് ഫിഷറീസ് ഡയറക്ടർക്ക് സമർപ്പിക്കണം. ഇ-മെയിൽ: fisheriesdirectoratetvm@gmail.com. ഫോൺ: 0471 2305042.

Leave a Reply

Your email address will not be published. Required fields are marked *