പാലക്കുന്ന്: സുല്‍ത്താന്‍ ബത്തേരിയില്‍ 29 മുതല്‍ 31 വരെ നടക്കുന്ന 48-ാമത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുത്തു. പുരുഷ ടീമിനെ അഭിലാഷ് ചെറുവത്തൂരും, വനിതാ ടീമിനെ കെ.സി. പ്രീത മയിച്ചയും നയിക്കും.
ടീം അംഗങ്ങള്‍: കെ.നവീന്‍, ടി കെ. മാനവ് (ഇരുവരും ചെമ്മനാട്), ശിവനയന്‍, (പടന്നക്കാട്), അദ്വൈത് ഗോപാല്‍, എം.വിവേക്, ആദര്‍ശ് റെജി, ദേവദത്ത്, അഭിലാഷ്, പി.അക്ഷയ്, എം. ശ്രീരാഗ്, ഉമ്പുഹംസ, ടി.പി. ശ്രീദേവ്, ടി. പ്രദീപ്, സി. പ്രീത, എം.ജോഷ്യ (എല്ലാവരും നീലേശ്വരം), എല്‍ന സിജോ, അന്ന റെജി, മരിയ ഷാജി (എല്ലാവരും കൊട്ടോടി), ജെ.സി. ജോര്‍ജ് (വെള്ളരിക്കുണ്ട്). എം. വി. പ്രദീഷ് മീത്തലാണ് കോച്ച്. മാനേജര്‍ പള്ളം നാരായണന്‍.