ചേറ്റുകുണ്ട്: ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവത്തിനുള്ള കന്നികലവറ പണിയാനും നടപ്പന്തലിനും വേണ്ട ഓലകള്‍ മാതൃ സമിതിയുടെ നേതൃത്വത്തില്‍ മെടഞ്ഞു നല്‍കി.
പ്രായ വ്യത്യാസമില്ലാതെ നിരവധി സ്ത്രീകളും ഇവരെ സഹായിക്കാന്‍ വാല്യക്കാരും ഒത്തു ചേര്‍ന്ന് ഒരു പകല്‍ മുഴുവന്‍ പണിയെടുത്ത് അഞ്ഞൂറോളം ഓലകള്‍ മെടഞ്ഞു. ഇനിയും ഓലകള്‍ മേടയാനുണ്ട്.
ഓലമെടയല്‍ ചടങ്ങ് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ സുകുമാരന്‍ ചേറ്റുകുണ്ട്, കോര്‍ഡിനേറ്റര്‍മാരായ പ്രേംകുമാര്‍ മീത്തല്‍, പി രാജന്‍, പാലക്കുന്ന് ക്ഷേത്ര ഭാരവാഹികളായ പി.വി.ചിത്രഭാനു, കെ. വി.അപ്പു, കൃഷ്ണന്‍ ചട്ടഞ്ചാല്‍, മാതൃസമിതി ഭാരവാഹികളായ സുനിത വലിയപുര, സി.കെ. ഇന്ദിര, സുകുമാരന്‍ പൂച്ചക്കാട്, കൃഷ്ണന്‍ പാത്തിക്കാല്‍, കെ. വി. ഗിരീഷ് ബാബു, ടി. കെ. പ്രദീപ് കുമാര്‍, നാരായണന്‍ കൊളത്തിങ്കാല്‍, രാജു ഇട്ടമ്മല്‍, സതീഷ് കാവടി, ശരത്ത് ബംഗ്ലാവില്‍ എന്നിവര്‍ സംസാരിച്ചു.
ഏപ്രില്‍ 7,8,9 തീയതികളിലാണ് ഇവിടെ തെയ്യം കെട്ട് നടക്കുക. 29 ന് കന്നികലവറയ്ക്ക് കുറ്റിയടിക്കും. തുടര്‍ന്നു അമൃത് കെട്ടല്‍ ചടങ്ങും നടക്കും.