പാലക്കുന്ന് : അര്‍ഹരായ യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറാനും ഇറങ്ങാനുള്ള സൗകര്യത്തിനായി പാലക്കുന്ന് ലയണ്‍സ് ക്ലബ് ചക്ര കസേര നല്‍കി. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് 318 ഇ യുടെ മെഗാ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരെ സഹായിക്കാനാണ് ഓരോ ചക്ര കസേര നല്‍കുന്നത്. കോട്ടിക്കുളത്ത് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ ഹരിഹരന് ലയണ്‍സ് ക്ലബ് പ്രസിഡന്റ് മധുകുമാറും പ്രവര്‍ത്തകരും ചേര്‍ന്ന് കസേര കൈമാറി. ആര്‍. കെ. കൃഷ്ണപ്രസാദ്, മോഹനന്‍ ചിറമ്മല്‍, പി. പി. ചന്ദ്രശേഖരന്‍, സതീശന്‍ പൂര്‍ണിമ, പാലക്കുന്നില്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.