രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രജതജൂ ബിലി ആഘോഷങ്ങളുടെ സമാപനം 20 ന് നടക്കും. 5.30 ന് നടക്കുന്ന സമാപന സമ്മേളനം തലശ്ശേരി അതി രൂപതാ മെത്രാപൊലീത്ത മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യതിഥിയാകും.

സ്‌നേഹവീടിന്റെ താക്കോന്‍ കൈമാറല്‍ ചടങ്ങ് ഞായറാഴ്ച രാവിലെ 11-ന് ഫാ. ജോസ് മാത്യു പാറയില്‍ നിര്‍വഹിക്കും. സ്‌കൂളില്‍ 25 വര്‍ഷത്തിനിടെ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളെയും പഠിപ്പിച്ച അധ്യാപകരെയും ജീവനക്കാരെയും പങ്കെടുപ്പിച്ച് 19-ന് പൂര്‍വ അധ്യാപക-വിദ്യാര്‍ഥി സംഗമവും, സ്‌നേഹവിരുന്നും സംഘടിപ്പിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപറമ്പില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. രവിചന്ദ്ര, പിടിഎ പ്രസിഡന്റ് ടിറ്റോ ജോസഫ്, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ പി.സി. ബിന്ദു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.