രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടപ്പിലാക്കിയ 25 കര്‍മ്മപദ്ധതികളില്‍ ഒന്നായ ‘സ്‌നേഹവീട്’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനവും ഗൃഹപ്രവേശനവും നടത്തി.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കളത്തിപ്പറമ്പില്‍ സ്വാഗതം പറഞ്ഞു. സി എഫ് ഐ സി സന്യാസ സഭയുടെ ഇന്ത്യന്‍ പ്രൊവിന്‍സ് തലവന്‍
ഫാദര്‍ ജോസ് മാത്യു പാറയില്‍ സ്‌നേഹവീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥ് നാട മുറിച്ച് ഗൃഹപ്രവേശനം നടത്തി.
വീടിന്റെ പണികള്‍ നടത്തിയ കോണ്‍ട്രാക്ടര്‍ സുരേഷിനെ ചടങ്ങില്‍ ആദരിച്ചു.. പനത്തടി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ശ്രീമതി റീന തോമസ്,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ രവിചന്ദ്ര, പിടിഎ പ്രസിഡണ്ട് ടിറ്റോ എന്നിവര്‍ സംസാരിച്ചു.