കാഞ്ഞങ്ങാട് : കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഗാന്ധി ദര്‍ശന്‍ വേദി പ്രവര്‍ത്തകര്‍ക്ക് അനുമോദനവും ഡയറി പ്രകാശനവും സംഘടിപ്പിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഡയറി പ്രകാശനം നിര്‍വ്വഹിച്ചു. രാഘവന്‍ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു.
ഖാദര്‍ മാന്യ, ലിസി ജേക്കബ്ബ്, രാജകല നാരായണന്‍, സുമതി എം എന്നിവരെ അനുമോദിച്ചു. ഡോ.പി.വി പുഷ്പജ, ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ.പി.വി.സുരേഷ്, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പി.വി.ചന്ദ്രശേഖരന്‍, ചന്ദ്രന്‍ഞാണിക്കടവ്, ഷാഫി ചൂരിപ്പള്ളം, രവീന്ദ്രന്‍ കരിച്ചേരി, എ.വി.ബാബു , എ.വി.പത്മനാഭന്‍, എന്‍. ഉഷാകുമാരി, ഇ.വി. പത്മനാഭന്‍, പി.കെ.രഘുനാഥ്, ടി.വി.ശ്യാമള, കെ. കമലാക്ഷി, തുടങ്ങിയവര്‍ സംസാരിച്ചു.
