രാജപുരം: കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 71-ാം വാര്‍ഷികവും പ്രീ പ്രൈമറി വാര്‍ഷികവും, സ്തുത്യര്‍ഹമായ സേവനത്തിനുശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ആന്‍സി അലക്‌സിനുള്ള യാത്രയയപ്പും വിവിധ എന്‍ഡോമെന്റ് വിതരണവും പ്രതിഭകളെ ആദരിക്കലും വിവിധ പരിപാടികളിളൊടെ നടന്നു. പിടിഎ പ്രസിഡണ്ട് ഉമ്മര്‍ പൂണൂര്‍ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനു എം. മുഖ്യാതിഥിയായി. 20വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ആന്‍സി അലക്‌സിനെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീന തോമസ് ഉപഹാര സമര്‍പ്പണം നടത്തി ആദരിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പിടിഎ അംഗങ്ങള്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാതല കലാ-കായിക – ശാസ്ത്രമേളകളിലെ വിജയികള്‍ക്ക് കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം സൈമണ്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സിനു കുര്യാക്കോസ്, നസീമ അബ്ദുള്ള, കള്ളാര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു ഗംഗാധരന്‍, ഗീത പി ,എസ് എം സി ചെയര്‍മാന്‍ ശശിധരന്‍ എ, മദര്‍ പിടിഎ പ്രസിഡന്റ് ഷീല, പിടിഎ വൈസ് പ്രസിഡണ്ട് ജോസ് മോന്‍ സിറിയക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ജയിംസ് അറയ്ക്കല്‍, സ്‌കൂള്‍ ചെയര്‍മാന്‍ മാസ്റ്റര്‍ ശ്യാം പ്രസാദ് കെ എന്നിവര്‍ സംസാരിച്ചു . സീനിയര്‍ അസിസ്റ്റന്റ് പ്രശാന്ത് പി ജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷാജി ജോസഫ് പി സ്വാഗതവും പ്രധാന അധ്യാപിക അസ്മാബി എംകെ നന്ദിയും പറഞ്ഞു .തുടര്‍ന്ന് പ്രീ പ്രൈമറി , ഹൈസ്‌കൂള്‍ ,ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.