പുല്ലൂര്‍: കണ്ണാങ്കോട്ട് ഭഗവതിക്കാവിലെ കളിയാട്ടത്തിന് മുന്നോടിയായി കോലധാരികള്‍ക്കുംനോറ്റിരിക്കുന്നവര്‍ക്കും അടയാളം കൊടുത്തു. കളിയാട്ടത്തിന്റെതിയ്യതി അറിയിച്ചു കൊണ്ട് ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ കണ്ണാങ്കോട്ട് കോലധാരികള്‍ക്ക് അടയാളം കൈമാറി. 23നും 24 നും വിവിധ തെയ്യങ്ങള്‍ അരങ്ങിലെത്തും. മൂന്ന് വിഭാഗം സമുദായങ്ങളിലെയും കോലധാരികളും അടയാളം സ്വീകരിച്ചു. കണ്ണാങ്കോട്ട് ഭഗവതി ക്കാവ് നടയില്‍ നടന്ന ചടങ്ങില്‍ കളിയാട്ടത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന വയലില്‍ തണ്ടാന്‍ ആദ്യം അടയാളം സ്വീകരിച്ചു. തുടര്‍ന്ന് കോലധാരികള്‍ക്ക് വേണ്ടി മുതിര്‍ന്ന അംഗങ്ങളായ ഉദയവര്‍മ്മ പെരുമലയന്‍, മഡിയന്‍ പുല്ലൂരാന്‍, കലൈപ്പാടി എന്നിവരും ആചാരക്കാരായ തൃ ക്കണ്ണ്യാ കുറുപ്പ്, പെരുംകൊല്ലന്‍, നോറ്റിരിപ്പുകാരായ പി.ദാമോദരന്‍, കൃഷ്ണന്‍ എടമുണ്ട, ചന്ദ്രന്‍ വണ്ണാര്‍ വയല്‍, കുഞ്ഞിരാമന്‍ മാക്കരം കോട്ട് എന്നിവരും അടയാളം സ്വീകരിച്ചു. മന്ത്രരുദ്രമൂര്‍ത്തികളായ തെയ്യങ്ങളാണ് ഇവിടെ അരങ്ങില്‍ എത്തുന്നത്.